0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : kannan Read All Parts 5.2K

"അയ്യോ അമ്മ അറിയൂലെ ?

അവൾ പേടിയോടെ ചോദിച്ചു.

"ആരറിഞ്ഞാലും എനിക്ക് പ്രശ്നല്ലാ.. !

ഞാൻ നെടുവീര്പ്പോടെ പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൾ കണ്ണടച്ച് ഏറ്റുവാങ്ങി. പിന്നെ പലിശ സഹിതം തിരിച്ചു തന്നു.

"ഇടക്ക് എന്നെ ഇങ്ങനെ കരയിപ്പിച്ചില്ലെങ്കി ഒരു സമാധാനം ഇല്ലാലെ കോന്താ... "

അവൾ കുറുമ്പൊടെ പറഞ്ഞു കൊണ്ട് എന്റെ കവിളിൽ നുള്ളി.

"അത് നിനക്കെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ.?

ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധം ആസ്വദിച്ചു.

"വേണ്ടാട്ടോ... എനിക്ക് വിശ്വാസാണ്. പക്ഷെ എടക്ക് തോന്നും ഞാൻ പൊന്നൂസിന് ചേരില്ലാന്ന്. ഒരു തരം അപകർഷതാ ബോധം... സെക്കൻഡ് ഹാൻഡ് ആയതു കൊണ്ടാവും... ചെലപ്പോ.... "

അതിനു മറുപടിയെന്നോണം ഞാൻ അവളെ പലകുറി ഉമ്മവെച്ചു. നെറ്റിയിൽ കവിളിൽ കഴുത്തിൽ....

"നിന്നെ കിട്ടാനുള്ള എന്ത് യോഗ്യതയാടി എനിക്ക്.ഏതോ സിനിമയിൽ ലാലേട്ടൻ പറയുന്ന പോലെ കോടി പുണ്യമാണ് നീ !"

"ഓഹ് സുഖിച്ചു.. വന്നേ അമ്മക്ക് സംശയം തോന്നും."

"അവിടെ നിക്ക് നിന്റെ പീരിയഡ്‌സ് എന്നാ കഴിയുന്നെ ".

"ആ അത് കൊറേ കഴിയും... അവൾ എന്നെ നോക്കാതെ പറഞ്ഞു.

"ഓഹ് പിന്നെ ഇതെന്താ പ്രളയം ആണോ?

"ആവോ... "

അവൾ നാണത്തോടെ എന്റെ മാറിലേക്ക് വീണു.

"രണ്ടീസം കൂടെ ക്ഷമിക്ക് കണ്ണേട്ടാ... "

അവൾ എന്നെ കളിയാക്കിക്കൊണ്ട് എന്റെ കയ്യും പിടിച്ചു ഉള്ളിലേക്ക് പോയി. പിന്നെ പിടിവിട്ട് അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടി വി കണ്ടു.ഇടക്ക് അച്ഛമ്മ കാണതെ ആ പാൽപ്പല്ലുകളുടെ ദർശനം തരുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോൾ പെണ്ണ്

💬 Comments

View all comments