Chapter Title : കണ്ണീർ 2 [ചെളിപുരണ്ട കഥകൾ]
അവൾ മേശവലിപ്പിൽ നിന്ന് കുറച്ച് താക്കോൽ എടുത്ത് ജെസ്സിക്ക് കൊടുത്തു.
പൂർണിമ: "രഹസ്യത്തിൻ്റെ താക്കോൽ." എന്നിട്ടവൾ ഫോൺ എടുത്ത് വീണ്ടും അതേ നമ്പറിൽ വിളിച്ചു.
പൂർണിമ: "എടോ കുര്യാ.... ഇന്ന് തനിക്ക് ഭാഗ്യം ഉള്ള ദിവസമാ. ഞാൻ വരുന്നു മോനെ, നീ റെഡി ആയി നിൽക്ക്" പൂർണിമ ഫോൺ കട്ട് ചെയ്തു.
പൂർണിമ :" പടിപ്പി കൊച്ചെ, കമോൺ. നമുക്കൊരു യാത്ര പോകാം". അവൾ റൂമിൽ നിന്ന് ഇറങ്ങി താഴെ ഹോസ്റ്റലിൻ്റെ മെസ്സിലേക്ക് നടന്നു. മെസ്സിലെ വാതിൽ വഴി അവർ ഹോസ്റ്റലിൻ്റെ പിറകിൽ എത്തി. ഹോസ്റ്റലിൻ്റെ പിറകിൽ ഒരു ഗേറ്റ് ഉണ്ട്. അത് ആരും തുറക്കുന്നതോ തുറന്ന് കിടക്കുന്നതോ ജെസ്സി ഇത് വരെ കണ്ടിട്ടില്ല.
പൂർണിമ: "അതിൽ ഇതിൻ്റെ താക്കോൽ ഉണ്ട്. കണ്ട് പിടിച്ച് തുറക്ക് "
ജെസ്സി കയ്യിലുള്ള താക്കോലുകൾ നിന്ന് യോജിക്കുന്നത് കണ്ട് പിടിച്ച് ഗേറ്റ് തുറന്നു. അവർ റോഡിലൂടെ കുറച്ച് ദൂരം നടന്നു. അവിടെ ഒരു സ്കൂട്ടർ നിർത്തി ഇട്ടിട്ടുണ്ടായിരുന്നു.
പൂർണിമ: "നീ ഓടിക്കുവോ?"
ജെസ്സി: "ഓടിക്കാം, ഇതാണോ ചാവി?" കയ്യിലെ താക്കോലുകളിൽ ഒരെണ്ണം കാണിച്ച് അവൾ ചോദിച്ചു
പൂർണിമ: "യെസ്, ഗുഡ് ഗേൾ".
പൂർണിമ പറഞ്ഞ വഴികളിലൂടെ ജെസ്സി വണ്ടി ഒടിച്ചു. അവർ തേയില തോട്ടത്തിന് നടുവിലൂടെയുള്ള ചെറിയ ഒരു നടവഴിയിലൂടെ ഒരു വീട്ടിൽ എത്തി. ജെസ്സി ഈ വീട് മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ അവിടെ ആൾതമസം ഉള്ളതായി അവൾക്ക് തോന്നിയിട്ടില്ല. പൂർണിമ സ്കൂട്ടറിൽ നിന്ന് ഇറങ്ങി ആ വീട്ടിലേക്ക് നടന്നു. ജെസ്സി അവളെ പിന്തുടർന്നു. വീടിനകത്ത് കയറിയ ജെസ്സി
💬 Comments
View all comments