Chapter Title : കരാർ 3 [Danmee]
പോയത്.
" ഞാൻ പറഞ്ഞത് കള്ളം ആണെന്ന് തോന്നുന്നുണ്ടോ ..... "
അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവളോട് പറഞ്ഞു.
" നീ പ്രെഗ്നന്റ് ആണെന്ന് നിന്നെ കണ്ടാൽ തന്നെ മനസിലാവും...... പിന്നെ നീ കള്ളം പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ തന്നെയാണ് ഇവിടെ വന്നിട്ടുള്ളത്.... നീ വാ "
ഹോസ്പിറ്റലിൽ ഞാൻ നേരത്തെ അപ്പോയിമെന്റ് എടുത്തിട്ടുള്ളത് കൊണ്ട്. ഒരു സിസ്റ്റർ എന്നെയും അവളെയും അകത്തേക്ക് കുട്ടികൊണ്ട് പോയി. അവളുടെയും എന്റെയും ബ്ലഡ് സാമ്പിൾസ് എടുത്തു. അവൾ ഒന്നും മനസിലാവാതെ എന്നെ നോക്കി.
" കാർത്തി "
ഹോസ്പിറ്റലിൽ നിന്നും കാറിൽ കേറുമ്പോൾ അവൾ എന്നെ വിളിച്ചു.ഞാൻ തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു.
" നീ പ്രെഗ്നന്റ് ആണ് അത് എനിക്ക് മനസിലായി. പക്ഷെ കുഞ്ഞ് എന്റേത് ആണെന്ന് ഞാൻ ഉറപ്പു വരുത്തണ്ടേ...... നിന്റെ തൊഴിൽ അങ്ങനതെത് ആണല്ലോ "
" ഞാൻ അന്ന് നിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരു ക്ലൈന്റ്നെയും അറ്റന്റ് ചെയ്തിട്ടില്ല "
" ഇപ്പോൾ നമ്മൾ ബ്ലഡ് സാമ്പിൾസ് കൊടുത്തത് കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ്‌ന് വേണ്ടിയാണ് റിസൾട്ട് പത്ത് ദിവസത്തിനകം വരും....... അത് വരെ നമുക്ക് ഈ വിഷയം സംസാരിക്കേണ്ട....... നിനക്ക് വേണം എങ്കിൽ ചെക്ക്അപ്പ് ചെയ്യാം ഇവിടെ നല്ല ഡോക്ടർസ് ഉണ്ട് "
" വേണ്ട "
" ഒക്കെ എങ്കിൽ കാറിൽ കേറൂ "
ഞാൻ അവളെ ഹോസ്പിറ്റലിന് അടുത്തുള്ള ഒരു വില്ലയിലേക്ക് കൊണ്ട് പോയി. അവൾക്ക് വേണ്ടി ഞാൻ റെന്റിന് എടുത്തത് ആയിരുന്നു അത്.
💬 Comments
View all comments