Chapter Title : കരാർ 3 [Danmee]
" ഹേയ് കുഴപ്പം ഒന്നും ഇല്ലടാ കുറച്ച് ഓവർ ആയി പോയി "
" ഞാൻ നിന്നെ അവസാനം കാണുമ്പോൾ നീ പ്രണയത്തിൽ ആയിരുന്നു......... ഇപ്പോൾ പ്രണയ നായ്രശ്യത്തിൽ ആണോ "
" എയ്യ് അങ്ങനെ ഒന്നും ഇല്ല "
" നിനക്ക് പറയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ......... പക്ഷെ സോൾവ് ചെയ്യാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ ഇങ്ങനെ കുടിച്ചോണ്ടിരിക്കാതെ അതിന് വേണ്ട കാര്യം ചെയ്യ്..... അതല്ല കോംപ്രമൈസ് ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ മൂവ് ഓൺ ചെയ് .......അത് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ.............. നിനക്ക് വിധിച്ചവൾ ആണെങ്കിൽ അവൾ മടങ്ങി വരും "
അന്ന് മുഴുവൻ വൈശാഖ് എന്റെ കൂടെ ഉണ്ടായിരുന്നു. അവനും മായി സംസാരിച്ചപ്പോൾ മനസ് കുറച്ച് ശാന്തം ആയി.
അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവളെയും ആലോചിച്ച് ഇരിക്കുന്നത്. അവളുടെ തൊഴിൽ എന്തെന്ന് എനിക്ക് അറിയാമായിരുന്നല്ലോ. പിന്നെ ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞിട്ട് പോലും ഇല്ല. പിന്നെ അവൾ കരാർ തെറ്റിച്ചത്... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ.
ഞാൻ അവളെ പൂർണമായി മറക്കാൻ തന്നെ തീരുമാനിച്ചു. കമ്പനി കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അവളെ മറക്കാൻ വേണ്ടി മറ്റുകാര്യങ്ങളിൽ തിരക്കിൽ ആകാൻ നോക്കി. അവളെ മറക്കാൻ ആയി എന്റെ മനസ് തന്നെ കണ്ടുപിടിച്ച വഴിആയിരുന്നു അവളെ വെറുക്കുക എന്നുള്ളത്. മസ്സിൽ അവളോട് വെറുപ്പ് നിറയുന്നത് അപ്പോഴത്തെ സാഹചര്യത്തിൽ നല്ലത് ആണെന്ന് എനിക്കും തോന്നി. പക്ഷെ എന്റെ വീട്ടിൽ വരുമ്പോൾ അവളും ആയി ഞാൻ കഴിഞ്ഞ നാളുകൾ അറിയാതെ ഓർമയിൽ വരും.
💬 Comments
View all comments