Chapter Title : ?കരിനാഗം 3 [ചാണക്യൻ]
ഒരു ഉരുപ്പിടി പോലെ ഇങ്ങോട്ടേക്കു കൊണ്ടുവരുകയുള്ളു"
"അതിനർത്ഥം?"
മഹാദേവ് പുരികം കൂർപ്പിച്ചു അവളെ തുറിച്ചു നോക്കി.
"ഇന്നൊരു മാർവാടി വരുന്നുണ്ടെന്നു അറിഞ്ഞു........വലിയ പണക്കാരനാ അപ്പോ VIP റൂം ഇന്നലെ മുതലേ റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു........അങ്ങനാണേൽ നീ പറഞ്ഞ ആ പെൺകുട്ടിക്ക് വേണ്ടിയായിരിക്കും അയാൾ വരിക"
"അയ്യോ ഇനി എന്ത് ചെയ്യും?"
"അറിയില്ല മഹി എന്ത് ചെയ്യണമെന്ന്.......... ഇവിടൊക്കെ ചാന്ദ്നി ദീദിയുടെ കിങ്കരന്മാരുണ്ട്........അവരെ മറി കടന്നു വേണം ആ പെൺകുട്ടിയെ രക്ഷിക്കാൻ"
"അത് ഞാനേറ്റു "
മഹി കോപം ഇരച്ചു കയറുന്ന മുഖമോടെ തന്റെ മീശ പിരിച്ചു വച്ചു.
"എങ്കിൽ ഇവിടിരിക്ക് ഞാനൊന്നു പോയി അന്വേഷിച്ചിട്ട് വരാം..........ഇതൊക്കെ എന്റെ ഊഹങ്ങളാണ്"
"എനിക്ക് നിന്നെ വിശ്വാസമാണ് സിന്ധൂരി"
മഹിയുടെ മറുപടി കേട്ടതും അവളുടെ ലിപ്സ്റ്റിക് ഇട്ട അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
അവൾ വേഗം തന്നെ റൂമിന് വെളിയിലേക്കിറങ്ങി പോയി.
അവൻ അക്ഷമയോടെ ആ മുറിയിൽ സിന്ധൂരിയുടെ വരവും കാത്തിരുന്നു.
സമയം ഒച്ചിയഴും പോലെ നീങ്ങിക്കൊണ്ടിരുന്നു.
അര മണിക്കൂർ നേരം കഴിഞ്ഞതും സിന്ധൂരി വേഗം റൂമിലേക്ക് ഓടി കയറി വന്ന് വാതിൽ പൂട്ടി വച്ചു.
അതിനുശേഷം കിതാപ്പോടെ മഹിയുടെ അടുത്ത് വന്നിരുന്നു.
"എന്താണ്ടായേ? "
മഹി സിന്ധൂരി പറയാൻ പോകുന്ന കാര്യങ്ങൾ കേക്കാനുള്ള ത്വരയിൽ ധൃതി കൂട്ടി.
"മഹി കാര്യം കുറച്ചു സീരിയസ് ആണ്........ആ മാർവാടി വന്നിട്ടുണ്ട് ദീദിയുമായി സംസാരിച്ചിട്ട് റൂമിലേക്ക് പോയിട്ടുണ്ട്..........ഇന്നലെ കടത്തി കൊണ്ടു വന്ന കുട്ടിയാണ് റൂമിലുള്ളതെന്നാ എനിക്ക് കിട്ടിയ വിവരം........എന്തേലും ചെയ്യുന്നുണ്ടേൽ ഇപ്പൊ ചെയ്യണം "
അവൾ സങ്കോചത്തോടെ മൊഴിഞ്ഞു.
അതു കേട്ടതും മഹി പതിയെ എണീറ്റ് നിന്നു.
💬 Comments
View all comments