Chapter Title : ?കരിനാഗം [ചാണക്യൻ]
കരിനാഗം
Karinaagam | Author : Chanakyan

നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്...
ഞാൻ എഴുതുന്ന മറ്റൊരു myth...
നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്....
അത് കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്...
പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.... ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല...
അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ?
.
.
.
.
.
.
.
.
.
.
.
രാജസ്ഥാനിലെ രാജ്ഘട്ട് മേഖല.
അവിടെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് രംഗസ്ഥൽ.
വികസനം തീരെ എത്തി നോക്കാത്തതും പാവപ്പെട്ട ജനങ്ങൾ അധിവസിക്കുന്നതുമായ ഒരു ഗ്രാമം.
അധികവും മണലാരണ്യമായിരുന്നു അവിടമാകെ.
അതിനാൽ തന്നെ കുടിവെള്ള ക്ഷാമം അവിടെ രൂക്ഷമായിരുന്നു.
അവർക്ക് ആവശ്യമായ ജലം അല്പം ദൂരെയായി ഒഴുകുന്ന സമ്പാതി നദിയിൽ നിന്നും കുടങ്ങളിൽ നിറച്ചു തല ചുമടായി സ്ത്രീകൾ കൊണ്ടു വരികയായിരുന്നു പതിവ്.
ഒരുപാട് ആളുകൾ ചെറു കുടിലുകൾ കെട്ടി ആ ഗ്രാമത്തിൽ വസിച്ചു പോന്നു.
ഒട്ടകത്തെ വളർത്തുന്നതും അതിന്റെ വിൽപ്പനയും തന്നെയായിരുന്നു മിക്കവരുടെയും ഉപജീവന മാർഗം.
സ്ത്രീകൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ നിപുണരുമായിരുന്നു.
ഒരു ഗോത്ര സംസ്കാരം അവർക്കിടയിൽ നിറഞ്ഞു നിന്നു
ആ ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത് ചന്ദ്രശേഖർ ആസാദ് എന്നൊരാൾ ആയിരുന്നു.
അദ്ദേഹമായിരുന്നു ആ ഗ്രാമത്തിന്റെ തലവൻ.
അഥവാ ഗ്രാമമുഖ്യൻ.
അദ്ദേഹത്തിന് പ്രിയ പത്നി ഉമാദേവി കൂടാതെ മൂന്നു മക്കൾ.
മൂത്തവൻ അമിത് ആസാദ് രാഷ്ട്രീയക്കാരൻ ആയിരുന്നു.
പ്രമുഖ ദേശീയ പാർട്ടിയിലെ അംഗം.
അതിലുപരി പഞ്ചായത്ത് പ്രസിഡന്റും.
ഇളയവൾ ആലിയ ആസാദ് കോളേജ് സ്റ്റുഡന്റ്.
മൂന്നാമത്തവൾ കജോൾ ആസാദ് ഹയർ സെക്കന്ററി വിദ്യാർത്ഥിനി.
ആസാദ് കുടുംബത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു രംഗസ്ഥൽ എന്ന ഗ്രാമം.
ആ കുടുംബത്തെ ആശ്രയിച്ചാണ് ജനങ്ങൾ അവിടെ ജീവിതം കഴിച്ചു കൂട്ടിയത്.
ഗ്രാമത്തിലെ രംഗോലി ഉത്സവം അടുത്തിരിക്കുന്ന നേരം.
ജനങ്ങൾ ഒന്നാകെ ആഘോഷതിമിർപ്പിൽ ആണ്
പട്ടിണിയും പരിവട്ടവും മറന്ന് എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഒരുത്സവം അതാണ് രംഗോലി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ വിവിധ തരം കലാപരിപാടികളും ചടങ്ങുകളും ഒട്ടക പ്രദർശനങ്ങളും കരകൗശലവസ്തുക്കളുടെ പ്രദർശനവും ഗോത്ര വിഭാഗത്തിന്റെ കലാ പ്രദർശനവും മറ്റും ഉണ്ടാകും.
ഈ പരിപാടി കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ, ടൂറിസ്റ്റുകൾ എന്നിവർ
💬 Comments
View all comments