0%

Chapter Title : ?കരിനാഗം [ചാണക്യൻ]

Author : Kambikathakal Read All Parts 348

നീട്ടി വളർത്തിയ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു.

നല്ല ഒതുക്കമുള്ള താടിയും മീശയും ആയിരുന്നു അവന് ഉണ്ടായിരുന്നത്.

കഴുത്തിൽ ചരടിൽ കോർത്ത പാമ്പിന്റെ ലോക്കറ്റ് അങ്ങനെ തിളങ്ങി നിന്നു.

വലതു കയ്യിലെ ഇടി വള അവൻ ഉള്ളിലേക്ക് കയറ്റി വച്ചു.

അത്‌ സാധാരണമായ ഒന്നായിരുന്നില്ല.

ഒരു നാഗത്തിന്റെ രൂപം ആയിരുന്നു അതിന്.

പറഞ്ഞു ചെയ്യിച്ചതെന്ന് വ്യക്തം.

അറിയിപ്പ് കേട്ട മാത്രയിൽ അവൻ റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നു ചെന്നു.

അപ്പോഴേക്കും ഡൽഹിയിൽ നിന്നുള്ള രാജസ്ഥാനി എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ചിന്നം വിളിയോടെ എത്തി ചേർന്നിട്ടുണ്ടായിരുന്നു.

S3 കൂപ്പയും നോക്കി അവൻ പുറകിലേക്ക് നടന്നു.

നാല് കൂപ്പകൾ കഴിഞ്ഞ് അഞ്ചാമത്തേതിൽ S3 എന്ന് എഴുതിയത് കണ്ടു.

അതിന്റെ വാതിലിലേക്ക് കണ്ണും നട്ടുകൊണ്ട് അവൻ കൈകൾ കെട്ടി നിന്നു.

ഈ സമയം ആലിയ മുതുകിൽ വലിയൊരു ട്രാവൽ ബാഗും കയറ്റി വച്ചു S3 യിൽ നിന്നും പതുക്കെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.

ഒരു ടോപ്പും ജീൻസും ആയിരുന്നു അവളുടെ വേഷം.

ടോപ്പിൽ ആകെ ചുളിവുകൾ ഉണ്ടായിരുന്നു.

കൺതടങ്ങളിൽ ഉറക്കക്ഷീണം ഘനീഭവിച്ചു കിടക്കുന്നു.

ഉള്ളം കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ മുറുകെ പിടിച്ചിരിക്കുന്നു.

സ്ഥാനം തെറ്റി കിടക്കുന്ന ബ്രായുടെ കറുത്ത വള്ളി ആലിയ ശരിയാക്കിയിട്ടു.

അതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയതും കണ്ടത് തന്നെ നോക്കി ചിരിക്കുന്ന അവനെ ആയിരുന്നു.

അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.

അതു കണ്ടതും നറു പുഞ്ചിരി ആ വരണ്ട അധരങ്ങളിൽ തെളിഞ്ഞു.

ആ കണ്ണുകൾ കാണുന്തോറും താൻ അതിൽ അലിഞ്ഞില്ലാതാകുന്ന പോലെ

💬 Comments

View all comments