Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
തെറ്റുന്നിടത്തുവരെ കാര്യങ്ങൾ കൊണ്ടുചെന്ന് എത്തിച്ചു.അവന്റെ മനസിന്റെ സമനിലവിണ്ടെടുക്കാൻ വേണ്ടി ഒരു ആയുർവേദകേന്ദ്രത്തിൽ ആറുമാസത്തോളം ചികിൽസിച്ചു.
ഈ സമയത്ത് കമ്പിനിയുടെ അവസ്ഥാ വളരെ പരിതാപകരമായിരുന്നു അല്ലങ്കിൽ ആദിയുടെ കഴിവിനൊത് മറ്റുള്ളവർ ഉയരാൻ സാധിയ്ക്കാത്തത് കൊണ്ടുള്ള കുഴപ്പംതന്നെ. കമ്പിനി പതിയെ പതിയെ നഷ്ട്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങി ! Mp സാർ പലവിധത്തിലും നോക്കിയിട്ടും ബിസിനെസ്സിൽ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുവരാൻ മാത്രം സാധിച്ചില്ല. അതിന് പോംവഴിയായി mp സാർ കണ്ടുപ്പിടിച്ചൊരു മാർഗ്ഗമായിരുന്നു ബിസിനെസ്സുകൾ ഒരെന്നും വെവ്വേറെ തിരിച്ചുംകൊണ്ട് മേല്നോട്ടത്തിനായി ഓരോരുത്തരെ ചുമതലകൾ ഏൽപ്പിക്കുക. എന്നൽ അത് അന്യരുടെ കൈയിൽ ഏല്പിക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു അങ്ങനെ അവസാനചിന്തകൾക്ക് ശേഷം ആദിയുടെ സ്വന്തക്കാരെ തന്നെ ഏൽപ്പിക്കാം എന്നതിരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു 'അതായത് ആദിയുടെ അമ്മയുടെ സഹോദരന്മാരെ'. അങ്ങനെ തീരുമാനം എടുക്കാൻ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു അത് ആദിയുടെ അസുഖം തന്നെയായിരുന്നു. അവന്റെ അവസ്ഥാ വേഗത്തിൽ നേരെയാകണമെങ്കിൽ കന്യകയായ ഒരു സ്ത്രിയുടെ സാനിധ്യവും സഹകരണവും ആവിശ്യമാണ് എന്നുള്ള സ്വാമിയുടെ വാക്കുകൾ അതും അദ്ദേഹത്തെ ആ വഴിയ്ക്കു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.
'എന്നുപറഞ്ഞാൽ ശാരീരികമായ ബന്ധമല്ലായെന്നത് പ്രേത്യേകം ഓർക്കുക.'
അതിനുവേണ്ടി അത്രയുംനാളും അകറ്റിനിർത്തിയിരുന്ന ആദിയുടെ അമ്മവീട്ടുകാരുടെ മുന്നിൽ അച്ചമ്മയും അദ്ദേഹവും കൂടി കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആശ്രയംതേടി.
എന്നാൽ അങ്ങനെയൊരു അവസരം കാത്തിരുന്നവർക്ക് മറിച്ച് ആലോചിക്കേണ്ടിവന്നില്ല അവർ ആ അവസരം മുതലെടുക്കാൻ തന്നെ തീരുമാനിച്ചു. ചില നിബദ്ധനാകളോടെ അവർ സഹകരിയ്ക്കാം എന്ന് അച്ഛമ്മയ്ക്ക് വാക്കുനൽകി.
ഒന്ന്, മൂന്ന് മുറപെണ്ണുമാരിൽ ആരെയെങ്കിലും ഒരാളെ ആദി വിവാഹം കഴിയ്ക്കണം.
രണ്ട്, അച്ഛമ്മയുടെ മാത്രമായ ഓഹരിയുടെ ഒരു ഭാഗം മാറ്റു രണ്ടുകുട്ടികൾക്കും നൽകണം.
💬 Comments
View all comments