Chapter Title : കർമ 2 [ചെകുത്താൻ]
ഇല്ലാണ്ടായാൽ അഖില ഒറ്റപ്പെട്ടുപോകും ആകെ അതാണൊരു ഭയം. പെണ്ണിറച്ചിയുടെ രുചിയറിയാൻ ഭ്രാന്തെടുത്ത കൊറേ മൃഗങ്ങൾ ഉണ്ടിവിടെ ചോര മണക്കുന്ന ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു അവർ പിന്നാലെ കൂടും. പുഞ്ചിരിയിലോ പഞ്ചാര വാക്കിലോ ഒന്നു മനസുടക്കിയാൽ കടിച്ചുകീറി തിന്നു മതിയാകുമ്പോൾ അവളെ നരകം പോലും എത്തിനോക്കാൻ മടിക്കുന്ന ഏതെലും ഇരുണ്ട കോണിൽ തള്ളി കടന്നുകളയും.
“നീ ചിന്തിച്ചിട്ടുണ്ടോ എന്തിനു നിന്നെ ഇങ്ങനെ ബാക്കി വെച്ചിരിക്കുന്നു എന്ന്”
പൊടുന്നനെ തന്റെ ചെവിയരുകിൽ കേട്ട പുരുഷ ശബ്ദത്താൽ കിച്ചു ഒന്ന് കിടുങ്ങ, അവൻ പ്രതികരിക്കും മുൻപ് ആ ശബ്ദം തുടർന്ന്,
“ എനിക്കറിയാം കിച്ചു. നിന്നെ മറ്റാരേക്കാളും കാലം കുറച്ചായി നിന്റെ പിന്നാലെ ഞാൻ കൂടിയിട്ട്.”
അജ്ഞാതൻ തുടർന്നു
ആരാണ് ഞാൻ? എന്താണ് എന്റെ ഉദ്ദേശം?
ഇതൊക്കെ അല്ലെ നിന്റെ മനസ്സിൽ? എല്ലാത്തിനും സമയമാകുമ്പോൾ നിനക്ക് മനസിലാകും അത് വരെ നീ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കൃത്യമായി നിരീക്ഷിച്ചോളു ചിലപ്പോൾ ഞാൻ പറയാതെ തന്നെ നിനക്ക് എല്ലാം മനസിലാക്കാൻ സാധിച്ചേക്കും.
എന്നാലും ഒരു ഉത്തരം ഞാൻ ഇപ്പൊ തരാം നിന്റെ ഭാര്യേടെ ചൂടിന്റെ പ്രതിഫലം ആയിട്ട് കണക്കാക്കിക്കൊ.
എന്റെ ഉദ്ദേശം അത് പ്രതികാരം തന്നെ ആണ്. ഈങ്ങാനൊരു ഉത്തരത്തിൽ നിന്ന് നിനക്ക് എന്നെ മനസിലായിക്കൊള്ളണം എന്നില്ല. കാരണം നീയൊക്കെ ചവിട്ടിയരച്ച പല ജീവിതങ്ങളിൽ ഒന്ന് മാത്രം ആണ് എന്റേത്. അതിൽ കുറച്ചു എങ്കിലും നീയൊക്കെ അനുഭവിക്കേണ്ട, യെസ് നീയൊക്കെ നീ മാത്രം അല്ല നിന്റെ ആത്മാർത്ഥ സ്നേഹിതർ ഇല്ലേ അവരുമുണ്ട് ഈ കളിയിൽ.
പിന്നെ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞു ഇതിനൊരു തടയിടാൻ ശ്രെമിച്ചാൽ…… ഏയ് ഇല്ല കിച്ചുവിന് അങ്ങനെ ഒരു മണ്ടത്തരം തോന്നില്ല കാരണം അങ്ങനൊരു ചിന്ത നിന്റെ മനസ്സിൽ വന്നാൽ അപ്പോൾ നിനക്ക് ഓർക്കാൻ ഞാൻ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട് ദേ ഈ ഷെൽഫിൽ ഉണ്ട് അത്. തത്കാലം അവൾ ഇതൊന്നും അറിയണ്ട കാരണം, അവൾ ഇത് അറിയുന്ന നിമിഷം അവളെ ഒന്നുകിൽ ഞാൻ കൊല്ലും അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യും, അഖിലയെ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം അപ്പൊ
💬 Comments
View all comments