Chapter Title : കർമ്മ 4 [Eren Yeager]
നോക്കി... അവളും നല്ല വൃത്തിയായി ഡ്രസ്സ് ചെയ്തിട്ടുണ്ട്... അവൾ ഓടി ചെന്ന് അവരെയെല്ലാം കെട്ടി പിടിച്ചു.. ഭർത്താവും കുട്ടികളും സ്വായബോധത്തോടെ ഇരിക്കുന്നത് തന്നെ അവളെ ഒരുപാട് സന്തോഷിപ്പിച്ചു. പക്ഷെ അവരുടെ മുഖത്തു വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല....നിരഞ്ജനും മക്കളും തങ്ങൾ അകപ്പെട്ട കെണിയെ പറ്റി നല്ല ധാരണ ഉണ്ടായിരുന്നു.
അയ്യാള് പോയോ നമുക്കെന്താ സംഭവിച്ചത് നമ്മൾ രക്ഷപെട്ടോ ചേട്ടാ.. നമ്മൾ എങ്ങോട്ടാ പോകുന്നത്.ദേവിക എല്ലാം കഴിഞ്ഞു അവിടെ നിന്നു രക്ഷപെട്ടു എന്ന് വിചാരിച്ചു വളരെ പ്രതീക്ഷയോടെ നിരഞ്ജനോട് ചോദിച്ചു
നമ്മൾ നിങ്ങളുടെ നാട്ടിലേക്കാണ് പോകുന്നത് നിങ്ങൾ പടുത്തുയർത്തിയ നിങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക്...
സൗണ്ട് കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ദേവിക കാണുന്നത് ഭദ്രനെയും കൂട്ടരെയും ആണ്..... അവൾ പേടിയോടെ നിരഞ്ജന്റെ കൈയിൽ പിടിച്ചു.....
ഒരു കുടുംബം മുഴുവൻ തന്റെ കാൽകീഴിൽ കിടന്നു ഇനി അനുഭവിക്കാൻ പോകുന്നത് അവരുടെ വേണ്ടപ്പെട്ടവർക്ക് പോലും ഒരു ദൃശ്യ വിരുന്നാണല്ലോ എന്നോർത്തു കൊണ്ട് ഭദ്രൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ആദ്യ ദിവസം ദേവികയെ കണ്ടപ്പോൾ ചിരിച്ച അതെ കൊല ചിരി...........
(തുടരും )
💬 Comments
View all comments