Chapter Title : കർമ്മ 5 [Eren Yeager] [Climax]
പിടിച്ചു....
അവൾ ആ കൈ വിടീച്ചു നിരഞ്ജന്റെ മുഖത്തു ആഞ്ഞോരടി കൊടുത്തു..
നിരഞ്ജൻ കവിളിൽ തിരുമി കൊണ്ടു ദേവികയെ ഒരു ഞെട്ടലോടെ നോക്കി
ഇപ്പോളെങ്കിലും സത്യം പറ നിരഞ്ജൻ ഇനി എല്ലാം ഏറ്റു പറയാൻ നിനക്കോ എനിക്കോ നമ്മുടെ മക്കൾക്കോ പറ്റിയെന്നു വരില്ല. ദേവികയുടെ കണ്ണ് നിറഞ്ഞു തുളുമ്പി....
ദേവിക ആദ്യമായാണ് നിരഞ്ജന്റെ മുന്നിൽ നിന്നു ഇങ്ങനെ കരയുന്നത്... അവൾക്ക് എന്തെല്ലാമോ മനസിലായിട്ടുണ്ട് എന്ന് നിരഞ്ജനും മനസിലായി... നിരഞ്ജൻ ദേവികയുടെ അടുത്ത് നിന്നു കരയാൻ തുടങ്ങി... വന്ന ഗസ്റ്റുകൾ എല്ലാം അവരുടെ നേരെ തിരിഞ്ഞു.. എന്താ സംഭവിക്കുന്നതെന്നു അറിയാതെ വന്നവരും മക്കളും എല്ലാം ദേവികയേയും നിരഞ്ജനെയും ശ്രദ്ധിക്കാൻ തുടങ്ങി....ദേവിക നിരഞ്ജനെ കൈ പിടിച്ചു വലിച്ചു ഭദ്രന്റെ കാൽക്കൽ കൊണ്ട് നിർത്തി.
പറ നിരഞ്ജൻ ഇയ്യാളെ അറിയില്ലേ എന്ന് പഠിക്കുന്ന സമയത്തു ഇയ്യാളോട് അരുതാത്തതൊന്നും ചെയ്തിട്ടില്ല എന്ന് എന്റെയും മക്കളുടെയും തലയിൽ തൊട്ട് സത്യം ചെയ്യ്... ദേവികയുടെ ശബ്ദം മൊത്തത്തിൽ ഇടറിയിരുന്നു.
ഭദ്രനെ തിരിച്ചറിഞ്ഞതും നിരഞ്ജൻ ആകെ തളർന്ന മട്ടിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു അത്രയും പേരുടെ മുന്നിൽ വച്ച് ഭദ്രന്റെ കാൽ കീഴിലേക്ക് വീണു
നിരഞ്ജൻ വിക്കി വിക്കി അവൻ കോളേജ് സമയത്തു ചെയ്ത അപരാധം ഏറ്റു പറഞ്ഞു... കോളേജ് സമയത്ത് ഭദ്രൻ കെട്ടാൻ പോകുന്ന പെണ്ണിനെ റാഗിങ് എന്ന് പറഞ്ഞു ഹോസ്റ്റലിൽ തുണി ഇല്ലാതെ നടത്തിച്ചതും.. ഭദ്രന്റെ മുന്നിൽ വച്ചു അന്ന് കൂടെയുണ്ടായിരുന്ന അൻവറിനെ കൊണ്ടു അവളെ നിർബന്ധിപ്പിച്ചു സെക്സ് ചെയ്യിച്ചതും.. അത് കംപ്ലയിന്റ് ചെയ്ത അഭിരാമിയെ ക്ലാസ് റൂമിൽ ഇരുത്തി മൊട്ടടിച്ചു.. പാന്റിസും ബ്രായും മാത്രം ഇട്ടു ബോയ്സ് ബാത്‌റൂമിൽ കെട്ടിയിട്ടതും.. അപമാനം സഹിക്കാൻ വയ്യാതെ ഭദ്രന്റെ പെണ്ണ് ആത്മഹത്യ ചെയ്തതും എല്ലാം എണ്ണിയേണ്ണി നിരഞ്ജൻ ദേവികയോടായി പറഞ്ഞു...
നിരഞ്ജന്റെ അന്നത്തെ പ്രവർത്തികൾ ഓർത്തു ദേവികക്ക് അവളോട് തന്നെ വെറുപ്പ് തോന്നി ഇങ്ങനെയൊരാളുടെ കൂടെ ഇത്ര വർഷങ്ങൾ ജീവിച്ചല്ലോ എന്നോർത്ത് അവൾ പശ്ചാത്തപിച്ചു..
വന്ന ഗസ്റ്റിൽ മിക്കവരും നിരഞ്ജനെ ഒളിഞ്ഞും തെളിഞ്ഞും തെറി പോലും വിളിച്ചു... എല്ലവർക്കും ഭദ്രനെ ഓർത്തു സഹതാപം തോന്നി.....
ദേവിക ഭദ്രനെ
💬 Comments
View all comments