Chapter Title : കർമ്മഫലം 3 [നീരജ് K ലാൽ]
അറിയാതെ ഇരിക്കേണ്ടി വരുന്ന മാനസികാവസ്ഥ... അത് ഊഹിക്കാൻ പോലും ആകില്ല... എൻ്റെ ശരീരം മുഴുവനും തളർന്നു ...
രാധികയെ വിളിച്ച് നടന്നതെല്ലാം അവളോട് പറയണം അവനെ സൂക്ഷിക്കണം എന്നോക്കെ പറയണം എന്നുണ്ട് പക്ഷേ എന്തിന് ക്യാമറ വച്ചു എന്ന് അവൾ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.... ആദ്യം മുതലേ രാധികയ്ക്ക് ചേച്ചിയെ ഇഷ്ടമല്ല... പക്ഷേ അത് പുറത്ത് കാണിക്കില്ല ഞാൻ ആണ് അവരെ ഇവിടെ നിർത്തിയിരിക്കുന്നത് എന്നാണ് അവള് പറയുന്നത് ഇപ്പൊ ഇത് കൂടി ആയാൽ സ്വാഹാ.... അതിൻ്റെ പേരിൽ അടുത്ത ഒരു പോര് തുടങ്ങും... ഒരിക്കൽ അവളുടെ മൊബൈൽ നോക്കിയപ്പോ പോലും എനിക്ക് അവളെ സംശയമാണ് എന്നാ പറഞ്ഞത് ഇനി ക്യാമറയുടെ കാര്യം എങ്ങാനും അറിഞ്ഞാൽ തീർന്നു...
എനിക്ക് അഭിയെ വിളിക്കാനോ ഇതൊക്കെ ചോദിക്കാനോ അടിക്കനോ എന്തിനേറെ 2 തെറി വിളിക്കാൻ പോലും കഴിയില്ല അതിനു ഒരുപാട് കാരണങ്ങളുണ്ട് ഒന്നാമത്തെ കാരണം അവന് ഈ സൈസ് ഉണ്ടെന്നേ ഉള്ളൂ ഒട്ടും പക്വതയില്ലാത്ത സ്വഭാവമാണ്.... മൂന്നുവർഷം മുന്നേ അളിയൻ അവനെ തല്ലിയതിന്റെ പേരിൽ വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചവരാണ്... അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.... ഞാൻ അവനെ വിളിച്ചു വിരട്ടിയാൽ പേടിച്ച് എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ തൂങ്ങും.... രണ്ടാമത്തെ കാര്യം ചേച്ചിക്ക് ഇപ്പൊ അവൻ മാത്രമേയുള്ളൂ അളിയൻ ഉള്ളത് കണക്കാ. അവന് എന്തെങ്കിലും സംഭവിച്ചാൽ ചേച്ചി ഉറപ്പായും പിന്നെ ജീവിച്ചിരിക്കില്ല ഞാൻ ആകെ ധർമ്മസങ്കടത്തിലാണ്....
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഈ പ്രശ്നം പരിഹരിക്കണം
എന്തായാലും ഇന്ന് ഞാൻ ആരെയും വിളിക്കുന്നില്ല... എൻ്റെ മനസ്സ് മൊത്തം അസ്വസ്ഥമാണ്..
💬 Comments
View all comments