0%

Chapter Title : കർമ്മഫലം 4 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 891

എനിക്കൊന്നും അറിയില്ലായിരുന്നു ഞാൻ പോവുകയാണ്.... ഞാൻ അവളെ തൊട്ടിട്ടു കൂടിയില്ല... പിന്നെ അറിഞ്ഞോ അറിയാതെയോ നിന്നെ ഞാൻ  വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്....."

"ഈശ്വരാ..."
ആ message എന്നെ വല്ലാതെ വിഷമിപ്പിച്ചു....

ഇയാൾ ഇത്ര പാവമായിരുന്നോ.... ഞാൻ എന്ത് വൃത്തികേടാണ് ഈ കാണിച്ചത്.... ഇത്രയും ആഗ്രഹിച്ച് വന്ന അവളെ ഞാൻ വേദനിപ്പിച്ചു...
ഒരു റൂമിൽ ഇത്രയും സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ കിട്ടിയിട്ടും ഒന്നും ചെയ്തില്ലെന്നോ.... ഒരുപക്ഷേ താനായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു.....
ആവശ്യമില്ലാത്ത ഷോ കാണിച്ച് ഞാൻ ആകെ കുളമാക്കി....
പെട്ടെന്ന് ഫോണെടുത്ത് അവളെ വിളിച്ചു....

"ഹലോ ചേച്ചീ...."

"ആ ടാ നീ എവിടെ ആണ് വേഗം വാ ഞാൻ റെഡിയാണ് നമുക്ക് പോകാം...."

"എവിടേക്ക്...????"

"വീട്ടിലേക്ക്...."

"അതെന്താ നാളെ രാവിലെ പോകുന്നില്ലേ പറഞ്ഞത്....."

"അങ്ങനെയായിരുന്നു പ്ലാൻ പക്ഷേ എൻ്റെ സന്തോഷത്തിന് വേണ്ടി മറ്റൊരാളെ വിശമിപ്പിക്കാൻ താല്പര്യമില്ല... മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഞാൻ വിഷമിച്ചോളാം... അതാണ് എൻ്റെ വിധി.... നിന്നെ വേദനിപ്പിച്ചിട്ട് എനിക്കൊന്നും നേടണ്ടാ...."

"മാത്രമല്ല നീ പേടിക്കണ്ട ഞാൻ എങ്ങനെയാണോ റൂമിലേക്ക് പോയത് അതുപോലെതന്നെ തിരികെയും വന്നിട്ടുണ്ട്  ഞങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ല അത് പോരെ നിനക്ക്....???"

നേരത്തെ ഞാൻ വേദനിച്ചതിൻ്റെ 100 ഇരട്ടി ഇപ്പൊ വേദനിക്കുന്നു.....

"ഞാൻ എന്തൊരു വൃത്തികെട്ടവനാണ് ഒരിക്കൽ വേർപിരിഞ്ഞവരെ വീണ്ടും പിടിച്ചിരിക്കുന്നു... "

പെട്ടെന്ന് തന്നെ ജോസേട്ടനേ വിളിച്ചു...

"ജോസേട്ടാ നിങൾ എവിടെയാണ്.....???"

"ആ മനു... ഞാൻ ഓട്ടോയിൽ സ്റ്റാൻഡിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്...."

"ചേട്ടാ പ്ലീസ് തിരികെ വരണം എനിക്ക് അല്പം  സംസാരിക്കാൻ ഉണ്ട്..."

"നമുക്കിനി എന്തെങ്കിലും ഉണ്ടെങ്കിൽ നാട്ടിൽ വച്ച് സംസാരിക്കാം...."

"പറ്റില്ല പ്ലീസ്

💬 Comments

View all comments