Chapter Title : കർമ്മഫലം [ഏകൻ] [Edited version]
“അപ്പോൾ മനസ്സമ്മതം കഴിഞ്ഞു . അടുത്ത ഞായറാഴ്ച കുർബാന കഴിഞ്ഞ് മിന്നുകെട്ട്. ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം. ഇപ്പോൾ ആലീസ് ചെന്നാട്ടെ.”
“ശരിയച്ചോ. ”
അലീസ് പുറത്തേക്കും അച്ഛൻ പള്ളിക്ക് അകത്തേകും പോയി.
"അച്ചോ ഒരു നിമിഷം നിക്ക് അച്ചോ. കല്യാണത്തിന് അപ്പോൾ എന്റെ സമ്മതം വേണ്ടേ ?. ”
“മോനെ ജോപ്പാ.. ഇനി നീ ഇതിന് വല്ല മുടക്കവും പറഞ്ഞാൽ … ഈ കുപ്പായം അഴിച്ചുവെച്ചു . നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും . കർത്താവാണ് സത്യം. അടുത്ത ഞായറാഴ്ച്ച നിന്റെയും ആലീസിന്റെയും കെട്ട് ഞാൻ നടത്തും.”
“അച്ചോ അടുത്ത ഞായറാഴ്ച എന്റെ പുതിയ കടയുടെ ഉദ്ഘാടനമാണ്. അച്ഛൻ തന്നെയല്ലേ അതു ഉദ്ഘാടനം ചെയ്യേണ്ടത്. അതിനിടയിൽ എങ്ങനെയാ കല്യാണം നടത്തുന്നെ? .”
” അതൊക്കെ നടന്നോളും. എത്ര മണിക്കാ കടയുടെ ഉദ്ഘാടനം. ”
“പത്തുമണിക്ക്”
“ആ ഒൻപത് മണി കഴിഞ്ഞു. കെട്ടും കഴിഞ്ഞ് ഇവിടുന്ന് രണ്ടും നേരെ കടയിലേക്ക് പോയിക്കോ …. ഇതിനെക്കുറിച്ച് ഇനി ചർച്ചയില്ല.”
ജോപ്പൻ പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. ” പെട്ടല്ലോ കർത്താവേ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്. ജോപ്പൻ തന്റെ കാറും എടുത്ത് പോകുമ്പോൾ വഴിയിൽ ആലീസിനെ കണ്ട് നിർത്തി.
“അലിസേ ഒരു നിമിഷം. ഒരു കാര്യം സംസാരിക്കാൻ… ഈ വഴിയിൽ വച്ച് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ ശരിയല്ല എന്നറിയാം എന്നാലും.….”
“അതിനെന്താ ജോസഫ് അച്ചായോ അച്ചായൻ നേരെ എന്റെ വീട്ടിലേക്ക് വന്നോളൂ നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം.”
” എന്നാൽ ആലീസ് വണ്ടിയിൽ കയറ്. നമുക്ക്
💬 Comments
View all comments