0%

Chapter Title : കടൽക്ഷോഭം 3 [അപ്പു]

Author : Woodpecker Read All Parts 1.4K

എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കാൻ പോയി.

"എന്താടാ ഒരു കള്ളത്തരം... തീർത്ഥയാത്രക്കാ പോണത് മറക്കണ്ട... " ചേച്ചി എന്നെ നോക്കാതെ പറഞ്ഞു "അറിയാം.. തീർത്ഥം തളിച്ച് വെഞ്ചരിച്ചു പോരാം... സമ്മതിച്ചാ മതി "... ഞാൻ കള്ളച്ചിരിയോടെ അവിടെനിന്ന് എഴുന്നേറ്റു പോയി.. ചേച്ചി എന്തോ എന്നോട് പറഞ്ഞെങ്കിലും ഞാനത് കേട്ടില്ല... എങ്ങനെയെങ്കിലും ചേച്ചിയുടെയടുത്ത് സീറ്റ്‌ ഒപ്പിക്കണം അത് തീരുമാനിച്ച് ഞാൻ അന്ന് കിടന്നുറങ്ങി.

പിറ്റേന്ന് വെളുപ്പിനെ 5 മണിക്കാണ് ബസ് പോകും എന്ന് പറഞ്ഞത്.. ഭക്ഷണം ഒക്കെ ഞങ്ങൾ തന്നെ വെക്കാനാണ് പ്ലാൻ അതുകൊണ്ട് ഗ്യാസ്കുറ്റി അടുപ്പ്. പത്രങ്ങൾ തുടങ്ങി സാധനസമഗ്രഹികളെല്ലാം കരുതിയിട്ടുണ്ടായിരുന്നു... വണ്ടി വന്നപ്പോൾ തന്നെ അമ്മമാരെല്ലാം കേറി സീറ്റ്‌ പിടിക്കാൻ തുടങ്ങി.. എന്റെ അമ്മ പിന്നെ ഭയങ്കര പരോപകാരി ആയതുകൊണ്ട് സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റാൻ വേണ്ടി പുറത്ത് തന്നെ നിന്നു... ഞാനും കൂടെ ഇവിടെ നിന്നാൽ മുൻപിലത്തെ സീറ്റിൽ വല്ലതും ഇരിക്കേണ്ടി വരും എന്ന് വിചാരിച്ചു ഞാൻ ചാടിക്കേറി സീറ്റ്‌ പിടിച്ചു...

ജേക്കബേട്ടന്റെയും ഷൈനിച്ചേച്ചിയുടെയും നേരെയുള്ള സീറ്റിൽ തന്നെയിരുന്നു... വിൻഡോസീറ്റിൽ നിന്ന് ആരുവന്നാലും മാറില്ലെന്ന് മഗിഷ്മതി സാമ്രാജ്യത്തെക്കൊണ്ട് സത്യമിട്ട് പൂർത്തിയാക്കുന്നതിനു മുൻപേ അപ്പൻ വന്ന് വിളിച്ചിറക്കി ഓരോ ചേമ്പും ഉരുളിയും കയ്യിൽ വെച്ച് തന്നു... അങ്ങനെ സാധനങ്ങൾ ഒക്കെ കയറ്റിക്കഴിഞ്ഞ് ഞാൻ എന്റെ സീറ്റിൽ ചെന്നപ്പോ അവിടെ എന്റെ അനിയത്തിയും ഒരു ആന്റിയും ഇരിക്കുന്നു... അതും ആ കിളവി എന്റെ വിൻഡോ സീറ്റിൽ തന്നെ... അനിയത്തി ഷൈനിച്ചേച്ചിയുടെ നേരെയായി മൂത്ത കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നു... ഞാൻ ചേച്ചിയെ നോക്കി... ചേച്ചിക്ക് കാര്യം മനസിലായി സാരില്ല

💬 Comments

View all comments