Chapter Title : കടൽക്ഷോഭം 6 [അപ്പു]
ഷീന ചേച്ചിയും അപ്പുറത്തുള്ളത് പോലീസ് അന്വേഷിക്കുന്ന കൊലയാളിയുമാണ്... അപ്പൊ ഈ പൊലയാടിമോള് അറിഞ്ഞു തന്നെയാണ് ഇത് നടന്നത്... അല്ലെങ്കിൽ ഇവളിങ്ങനെ നിക്കണോ... കയ്യിൽ കിട്ടിയത് വെച്ച് തലയടിച്ചു പൊളിച്ച് അവനെ പിടിച്ചു കെട്ടിയിട്ടാലോ എന്ന് ഞാനാലോചിച്ചു... പക്ഷെ രണ്ടാമതൊരു ചിന്തയിൽ ഞാൻ എന്റെ ഫോൺ റെക്കോർഡർ ഓൺ ചെയ്തു ഒരു കുറ്റസമ്മതത്തിനായി കാത്തിരുന്നു... എന്തിനും തെളിവ് വേണമല്ലോ... ഞാൻ കാതോർത്തു.. പുറത്ത് ഷീന ചേച്ചി ഏങ്ങലടിക്കുന്നുണ്ട്...
" എടി നീയിങ്ങനെ കരയല്ലേ... ഒരു കണക്കിന് എല്ലാം നന്നായില്ലേ..അവനെ കൊണ്ട് നിനക്കും കഷ്ടപ്പാടല്ലേ ഉള്ളു.. ആർക്കും നമ്മളെ സംശയമൊന്നും ഇല്ല അതങ്ങനെ തന്നെ പോട്ടെ... നീയായിട്ട് കിടന്ന് കരഞ്ഞ് ഇനി ആർക്കും സംശയം കൊടുക്കല്ലേ "... അയാൾ പറഞ്ഞു
" എന്നാലും കൊല്ലണമായിരുന്നോ... എനിക്ക് ഇപ്പഴും വിറയൽ മാറിയിട്ടില്ല... കണ്ണടച്ചാൽ അങ്ങേരുടെ മുഖമാണ് മുൻപിൽ " ഷീന ചേച്ചി പറഞ്ഞു... വളരെ താഴ്ന്ന ശബ്ദത്തിലാണ് സംസാരം
"ഇല്ലായിരുന്നേൽ അവനെല്ലാം വിളിച്ചു പറഞ്ഞേനെ... ബാക്കി ഞാൻ പറയണ്ടല്ലോ !! നീയിപ്പോ അതൊന്നും ആലോചിക്കണ്ട പോയി കിടക്കാൻ നോക്ക്... ഇനി പോലീസ് അല്ല ആര് ചോദിച്ചാലും ഞാൻ പറഞ്ഞത് തന്നെ പറഞ്ഞാ മതി.... പേരിന് ഒരു കേസ് നമ്മള് തന്നെ കൊടുക്കുന്നുണ്ട് അല്ലേൽ സംശയമായാലോ .. നീ പേടിക്കല്ലേ ഞാൻ കൂടെത്തന്നെയില്ലേ... ചെല്ല് പോയി കിടന്നുറങ്ങിക്കോ " പുരുഷ ശബ്ദം പറഞ്ഞു
"അപ്പൊ ചേട്ടനിനി എവിടെ പോവാ ? " ഷീന ചോദിച്ചു
" എങ്ങും പോണില്ല നീ പോയി കിടക്ക് ഞാനും വരാം.. വാ " ഇതും പറഞ്ഞ് അവർ
💬 Comments
View all comments