0%

Chapter Title : കടൽക്ഷോഭം 7 [അപ്പു]

Author : Woodpecker Read All Parts 1.2K

ചേച്ചിയും കുറച്ച് മാറിനിന്നു.. ഞാൻ പതിയെ ഒന്നുമറിയാത്തപോലെ ഹാളിലേക്ക് വന്നുനോക്കി...ചേച്ചി അടുക്കളയിലോട്ടും പോയി .. ആളെ കണ്ടതും എന്റെ ഉള്ളിലെവിടെയോ പെട്ടന്നൊരു കുളിര് കോരിയിട്ട പോലെ തോന്നി.. " ലിയ !!!" ഞാനറിയാതെ പറഞ്ഞു... അന്ന് ഇവിടെ വന്നതിൽ പിന്നെ അവിടെയും ഇവിടെയും വെച്ച് കാണുകയും ഇടക്ക് ഒരു നോട്ടമോ ചിരിയോ കിട്ടുകയും ചെയ്യും എന്നല്ലാതെ നന്നായിട്ടൊന്ന് സംസാരിക്കാൻ പോലും പറ്റിയിട്ടില്ല.. ഇതിപ്പോ അവൾ എന്തിനാവും വന്നത്...എന്തായാലും ഞാനും അവരുടെ കൂടെ കൂടി.. " ആ ലിയ ഇതാണ് എന്റെ ചേട്ടൻ.. ലിയക്ക് അറിയോ? " ജീന ചോദിച്ചു " ആ അറിയാം ഞാൻ കണ്ടിട്ടുണ്ട്.. " ഒരു കള്ളനോട്ടം അവൾ നോക്കിയത് ഞാൻ മാത്രമാണ് കണ്ടത്.. ജീനക്കും പതിവില്ലാത്തൊരു കള്ളത്തരം ഉണ്ടെന്ന് എനിക്ക് തോന്നി.. ഞാനത് കാര്യമാക്കിയില്ല.. " പിന്നെ നീയെന്താ പറയണം എന്ന് പറഞ്ഞത് പറ..?" ജീന ചോദിച്ചു " അത് പിന്നെ... എനിക്ക് യൂണിവേഴ്സിറ്റിയിൽ ഒന്ന് പോണം.. കോഴ്സിന്റെ ഒരു കാര്യത്തിനാണ് അപ്പൊ അമ്മ ഒറ്റക്ക് പോവണ്ടാന്ന് പറഞ്ഞു.. നിന്റെ ചേട്ടൻ അവിടെ എന്തോ കോഴ്സ് ചെയ്തിരുന്നു എന്ന് അമ്മ പറഞ്ഞു അങ്ങനെയാണെങ്കിൽ എന്റെ ഒപ്പം അവിടെ വരെ വരാമോ എന്നും ചോദിക്കാൻ പറഞ്ഞു.." ലിയ എന്നെ നോക്കാതെ ജീനയോട് പറഞ്ഞു "ചോദിക്കാൻ പറഞ്ഞോ ? എന്നാ ചോദിക്ക് കേൾക്കട്ടെ " ഞാനും വിട്ടില്ല.. ലിയ ഒന്നും മിണ്ടിയില്ല " ചേട്ടാ.. ഒന്ന് പോയെ.. പാവം കൊച്ചിനെ വട്ടാക്കാൻ... " ജീന ദേഷ്യപ്പെട്ടു " നീ പേടിക്കണ്ടടി ചേട്ടനിവിടെ പ്രതേകിച്ചു പണിയൊന്നുല്ല ഇനി

💬 Comments

View all comments