Chapter Title : കടം [മഹിരാവണൻ]
+2-വിലും. കഴിഞ്ഞ ആഴ്ച 18 വയസ്സ് തികഞ്ഞതിന്റെയൊരു അധികാരം അവൾക് അനിയന്റെയടുത് ഉണ്ട് താനും.
****
ഇടുക്കിയിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആ ജീപ്പ് മലകയറിക്കൊണ്ടിരുന്നു. പുറത്തെ തണുപ്പിനെക്കാൾ വലിയൊരു മരവിപ്പ് ശരണ്യയുടെ ഉള്ളിൽ പടരുന്നുണ്ട്.
“രാജീവേട്ടാ... നമ്മൾ എവിടെയാ താമസിക്കുന്നത്? സമയം ഇരുട്ടി തുടങ്ങി.” ശരണ്യ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു.
“എന്റെ പഴയ സുഹൃത്ത് വർഗീസിന്റെ ഒരു എസ്റ്റേറ്റ് ബംഗ്ലാവുണ്ട്, കുറച്ച് ഉള്ളിലോട്ട് മാറിയാണ്. ഇന്നലെ വിളിച്ചപ്പോൾ അവൻ പറഞ്ഞു അവിടെ ആരും കാണില്ലെന്ന്. തൽക്കാലം നമ്മക്ക് അവിടെ തങ്ങാം” രാജീവ് മറുപടി നൽകി.
ഇടുക്കിയുടെ ഉള്ളിലേക്കു കയറും തോറും മൂടൽ മഞ്ഞു കൂടി, കൂടി വരുന്നുണ്ടായിരുന്നു. അങ്ങനെ പോയിക്കൊണ്ട് ഇരിക്കുമ്പോൾ, അപ്രതീക്ഷിതമായി റോഡിനു കുറുകെ ഒരു കനത്ത മൂടൽമഞ്ഞ് വന്നു മൂടി. ജീപ്പിന്റെ ഹെഡ്‌ലൈറ്റുകൾ ആ വെളുത്ത പുകയെ ഭേദിക്കാൻ പണിപ്പെട്ടു. രാജീവ് വണ്ടി പതുക്കെ ഒതുക്കി നിർത്തി. നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് ചുറ്റും നോക്കുമ്പോൾ അവിടെ മൊത്തം കൊടും ഇരുട്ടാണ്. ഇടുക്കിയിലെ വനപ്രദേശങ്ങളുടെ നിഗൂഢത ആ ജീപ്പിനുള്ളിൽ അവൻ അനുഭവപ്പെട്ടു തുടങ്ങി.
“അച്ഛാ, പുറത്ത് ഒന്നും കാണാൻ പറ്റുന്നില്ലല്ലോ!” വണ്ടി നിർത്തിയതുകൊണ്ട് ഉറക്കത്തിൽ നിന്നും എഴുനേറ്റ അരവിന്ദ് പരിഭ്രമത്തോടെ ചോദിച്ചു.
“പേടിക്കണ്ട. നമ്മക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം. ഈ മഞ്ഞ് ഒന്ന് കുറയുമോ എന്ന് നോക്കാം.” രാജീവ് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ശരണ്യയുടെ കണ്ണുകൾ പുറത്തെ ആ ഇരുട്ടിലായിരുന്നു. മരങ്ങൾക്കിടയിലൂടെ ആരോ ഒരാൾ തങ്ങളെ നിരീക്ഷിക്കുന്നത് പോലെ അവൾക്ക് തോന്നി. വെറുമൊരു തോന്നലല്ല, തീക്ഷ്ണമായ ഏതോ ദൃഷ്ടികൾ തന്റെ ശരീരത്തിലുടനീളം തഴുകിപ്പോകുന്നതായി
💬 Comments
View all comments