0%

Chapter Title : Kathal The Core [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2.4K

ഒക്കെ ശരിയാക്കി ജെസ്സി ഇറങ്ങാൻ നോക്കി....

ഇറങ്ങാൻ നേരം ചാക്കോ മാഷ് അവളെ വിളിച്ചു...

ചാക്കോ : മോളെ....

ജെസ്സി : അപ്പ

ചാക്കോ : ആ ആന്റപ്പന്റെ വീട്ടിൽ താറാവ് മുട്ട പറഞ്ഞിട്ടുണ്ട്.... നീ വരുമ്പോ അതങ്ങ് വാങ്ങിച്ചേക്ക്....

ജെസ്സി : ശരിയപ്പാ

ജെസ്സി വണ്ടിയെടുത്തു വിട്ടു.... പോകുന്ന വഴിയിൽ തന്നെയാണ് ആന്റപ്പൻ ചേട്ടന്റെ വീട്... പോകുന്ന വഴി വാങ്ങിക്കാം... അല്ലങ്കിൽ തിരിച്ചു വരുമ്പോ ലേറ്റ് ആയാലോ...

പോകുന്ന വഴി തിരിഞ്ഞു അവൾ ആന്റപ്പന്റെ വീട്ടിലേക്ക് വിട്ടു ... കഷ്ടി ഒരു km..... പക്ഷെ ഇത്തിരി കയറ്റമാണ്...

ജെസ്സി : ആന്റപ്പൻ ചേട്ടാ.... ഹലോ...

മുറ്റത് നിന്നു ജെസ്സി വിളിച്ചു....

കതക് തുറന്നു വന്നത് സൂസി ചേച്ചിയാ... ആന്റപ്പൻ ചേട്ടന്റെ ഭാര്യ....

സൂസി : ആ ജെസ്സിയോ... വാ

ജെസ്സി : നേരമില്ല ചേച്ചി....

സൂസി : ആ ചാക്കോ മാഷ് വിളിച്ചായിരുന്നു..... ഞാൻ ഇപ്പൊ വരാം

സൂസി അകത്തേക്ക് പോയി ഒരു കവറുമായി തിരിച്ചു വന്നു...

സൂസി : മോളെ....30 എണ്ണം ഉണ്ട്...

ജെസ്സി അത് വാങ്ങി ഡിക്കിയിൽ വെച്ചു...

സൂസി : നോക്കി പോണേ.... പൊട്ടരുത്...

ജെസ്സി : ആ ചേച്ചി...

സൂസി : നിന്നെ പറ്റി ഇന്നലെ ചോദിച്ചേ ഉള്ളൂ

ജെസ്സി : ആരോട്

സൂസി : ഡെന്നിസിനോട്...

ജെസ്സി : ഇന്നലെ കണ്ടായിരുന്നോ...

സൂസി : ആ... നമ്മുടെ ലോറൻസിന്റെ വീട്ടിലേക്ക് ഇന്നലെ വന്നായിരുന്നു...

ജെസ്സിയുടെ മുഖഭാവം തന്നെ മാറി... പക്ഷെ സൂസിയുടെ മുമ്പിൽ ചിരിച്ചു തന്നെ നിന്നു....

ആന്റപ്പന്റെ

💬 Comments

View all comments