0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

കൂടുതലും പ്രൈവറ്റ് ബസ് ആണ്. ഒരുപാട് നാളുകളായി ബസ്സ് യാത്ര ചെയ്തിട്ട് , പഠന സമയത്ത് മിക്കപ്പോഴും ഞാൻ ആശ്രയിച്ചിരുന്നത് പ്രൈവറ്റ് ബസ്സുകൾ ആയിരുന്നു.

അഞ്ചു മിനിറ്റോളം കാത്തു നിന്നിട്ടും ബസ്സുകൾ ഒന്നും തന്നെ കാണുന്നില്ല , സമയം 11 നോട് അടുക്കുന്നു . നമ്പൂതിരി മാഷ് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിട്ട് താമസിച്ച് ചൊല്ലുന്നത് മോശമാണ് , തീരെ ഉത്തരവാദിത്വം ഇല്ലാത്ത ഒരു പെൺകുട്ടി എന്ന സ്ഥാനം മാത്രമേ എനിക്ക് ലഭിക്കുകയുള്ളൂ. ഏതായാലും ഇനി ബസ്സ് കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല , ഒരു ഓട്ടോ പിടിച്ച് പോവുക തന്നെ.

ജംഗ്ഷനിൽ നിന്നും പിടിച്ച ഓട്ടോയിൽ മുൻസിപ്പൽ ഓഫീസിന് എതിർവശമുള്ള ഡി അഡിക്ഷൻ സെൻറർ ലേക്ക് ചെല്ലുമ്പോഴേക്കും സമയം പതിനൊന്നേകാൽ കഴിഞ്ഞിരുന്നു ഏകദേശം 15 മിനിട്ടോളം താമസിച്ചാണ് ഞാൻ എത്തിയത്. ഓട്ടോക്കാരനു കാശ് കൊടുത്തു മുന്നോട്ടു നടക്കുമ്പോഴേ ഞാൻ കണ്ടു , നമ്പൂതിരി മാഷും കൂടെ ഒരു സ്ത്രീയും തെല്ലു അകലെ മാറി വരാന്തയുടെ കൈ വരിയിൽ പിൻ തിരിഞ്ഞിരിക്കുന്ന ഒരു പയ്യനും.

താമസിച്ച് ചെന്നതിന്റെ ഒരു ജാള്യത എൻറെ മുഖത്ത് ഉണ്ടായിരുന്നു ,

"മാഷേ ക്ഷമിക്കണം ബസ് കിട്ടാൻ വൈകി പിന്നെ ഒരു ഓട്ടോ പിടിച്ചു വരേണ്ടി വന്നു അതുകൊണ്ടാണ് താമസിച്ചത് . "

നമ്പൂതിരി മാഷ് ഇങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് അങ്ങോട്ട് കയറി ഞാൻ പറഞ്ഞു.

"ഹേയ് .. ഞങ്ങൾ എത്തിയിട്ട് ഒരു അഞ്ചു മിനുട്ട് ആകുന്നതേയുള്ളൂ , ഇത് സുധാമണി എൻറെ അയൽവാസിയാണ് ഒപ്പം നമ്മുടെ കോളേജിലെ ലെ പീയൂണും കൂടി

💬 Comments

View all comments