കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

📝 Ongoing

👁 119580 views ❤ 71 likes 💬 15 comments

കഥയ്ക്കു പിന്നിൽ 3
Kadhakku Pinnil Part 3 Author : ഉർവശി മനോജ്
Click here to read other stories by Urvashi Manoj

" നീ ... ആ റിമോട്ട് ഇങ്ങ് തന്നിട്ട് പോയി കിടന്നുറങ്ങാൻ നോക്ക് വെറുതെ

ടിവി യുടെ മുൻപിൽ ഇരുന്നു ഉറങ്ങാതെ .. "

അടുക്കളയിലെ സിങ്കിൽ ഡിന്നർ കഴിച്ച പാത്രം കഴുകി കൊണ്ടിരുന്ന ഞാൻ , അച്ഛൻറെ സംഭാഷണം കേട്ട് ലിവിങ് റൂമിലേക്ക് ഒന്നെത്തിനോക്കി.
"ഓ .. ഞാൻ ഉറങ്ങുക ഒന്നുമല്ലായിരുന്നു "
അച്ഛനോടുള്ള അമ്മയുടെ മറുപടി.

"കറിക്ക് ഉപ്പ് കുറവായാലും ടിവി കണ്ട് ഉറങ്ങി പോയാലും അംഗീകരിക്കാൻ ഈ പെണ്ണുങ്ങൾക്ക് എന്നും മടിയാണ് "

റിമോട്ട് പിടിച്ചിരിക്കുന്ന അമ്മയെ നോക്കി അച്ഛൻറെ കമൻറ്.

"ഇൗ റിമോട്ട് കിട്ടിയിട്ട് എന്തിനാ ആർക്കും വേണ്ടാത്ത ന്യൂസ് ചാനൽ ചർച്ച ഇരുന്നു കാണാൻ അല്ലേ "
അമ്മയും തിരിച്ചടിച്ചു.

ഇത്രയും ആയപ്പോഴേക്കും ഞാൻ ഇടപെട്ടു ,

"രണ്ടാളും പോയി കിടന്നു ഉറങ്ങാൻ നോക്ക് സമയം ഒൻപതര കഴിഞ്ഞു , അച്ഛനോട് ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ രാത്രിയിൽ ഒരുപാട് നേരം ഉറക്കം ഒഴിയരുത് എന്ന് "

"ഉറക്കം വരാതെ എങ്ങനെയാ മോളെ പോയി കിടക്കുക അതിലും നല്ലത് അല്ലേ ഇവിടെ ഇരുന്ന് അല്പ നേരം ടിവി കാണുന്നത് , നിൻറെ അമ്മയോട് പറഞ്ഞു ഈ സീരിയൽ ഒന്നു മാറ്റി തരാൻ പറ "

അച്ഛൻറെ പരാതി എന്നോടായി.

"ഓരോ കുടുംബത്തിൽ നടക്കുന്ന കഥകൾ എത്ര സത്യം ആയിട്ടാണ് സീരിയലുകളിൽ കാണിക്കുന്നത് .. "
ഉറക്കം വിട്ടുമാറാത്ത കണ്ണുകളോടെ ടിവിയിലേ

📚 Chapters

1 published

Related Stories

💬 Comments

View all comments