Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
ഇഷ്ടമല്ല എന്നു പറഞ്ഞ് സാർ അത് വിലക്കി.
ഇറങ്ങുവാൻ നേരം ദേവു വിന്റെയും ആദി യുടെയും നെറുകയിൽ വാത്സല്യ പൂർവം തലോടി അവർക്ക് ഒരു ചായ പോലും കൊടുക്കുവാൻ സാധിക്കാത്തത് മൂലമുള്ള വിഷമവും സാർ പങ്കുവച്ചു.
തിരികെ വീട്ടിലേക്കുള്ള കാർ യാത്ര ആഘോഷത്തിലായിരുന്നു. നമ്പൂതിരി സാർ നാളെ കോളേജിലെത്തി ലോങ്ങ് ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കും , അതു കഴിഞ്ഞാൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.
കാറിൽ വച്ച് തന്നെ പ്രശാന്ത് ഏട്ടൻറെ അച്ഛനെയും അമ്മയെയും വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു. എൻറെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ വീട്ടിലേക്ക് ചെന്നിട്ട് പറയാമെന്ന് കരുതി.
ഡ്രൈവർ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത് ഏട്ടന് ഒരു കോൾ വന്നു , ദുബായിൽ നിന്നും ആണ്. ദുബൈ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ വണ്ടിയുടെ വേഗം കുറച്ചു ഒറ്റക്കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചു ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ഞാൻ അത് വിലക്കി.
"വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും ഫോൺ ഉപയോഗിക്കരുത് , അത് ഇനി എത്ര അത്യാവശ്യമുള്ള കോൾ ആയാൽ പോലും .. "
എൻറെ വാക്കുകൾക്ക് മറുപടി നൽകാതെ തിരക്കിട്ട് വണ്ടി ഒതുക്കി ഫോണെടുത്തു. അർത്ഥ ഗർഭമായ ചില മൂലളുകൾ മാത്രമായിരുന്നു എനിക്ക് കേൾക്കാൻ സാധിക്കുന്നത് ഒപ്പം ഇംഗ്ലീഷിലുള്ള ചില സംസാരങ്ങളും. ഫോൺ വെച്ച ശേഷം വളരെ വിഷമത്തോടെ പ്രശാന്ത് ഏട്ടൻ എന്നോട് പറഞ്ഞു.
"എനിക്ക് നാളെ തന്നെ തിരികെ ദുബായിലേക്ക് പോകേണ്ടി വരും .. കൊറിയൻ കമ്പനിയുമായി ഉണ്ടാക്കിയ എഗ്രിമെന്റിൽ ചില മാറ്റങ്ങൾ വരുത്തുവാൻ ഉണ്ട് അത് സൈൻ ചെയ്തിരിക്കുന്നത്
💬 Comments
View all comments