Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
നേരെ കിടത്തുവാൻ ഭാവിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"വേണ്ട ടോ .. അവർ നല്ല ഉറക്കത്തിൽ അല്ലേ ഉണർത്തി ബുദ്ധിമുട്ടിക്കേണ്ട നമുക്ക് അൽപനേരം ടെറസിൽ പോയിരിക്കാം ... "
പ്രശാന്ത് ഏട്ടൻ പറഞ്ഞു .
"എങ്കിൽ ഞാൻ ഒന്ന് മേല് കഴുകി വരാം .. ഇന്ന് കുറെ യാത്ര ഉണ്ടായിരുന്നതല്ലേ.. "
ഞാൻ പറഞ്ഞു.
എനിക്ക് മറുപടി ഒന്നും നൽകാതെ ഒരു സിഗരറ്റ് പാക്കും ലൈറ്ററും എടുത്തു കൊണ്ട് പ്രശാന്ത് ഏട്ടൻ ബാൽക്കണിയിലേക്ക് പോയി.
മദ്യപാനശീലം പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ പ്രശാന്ത് ഏട്ടൻ സിഗരറ്റ് വലിക്കാറുള്ളൂ .
മേല് കഴുകി വന്നപ്പോഴേക്കും ബാൽക്കണിയിൽ ഇരുന്നു കൊണ്ട് മൂന്നാല് സിഗരറ്റ് വലിച്ച് തീർന്നിരുന്നു.
"ഇന്ന് എന്താ മാഷേ നല്ല ഫോമിൽ ആണെന്ന് തോന്നുന്നല്ലോ ഇത്രയ്ക്കങ്ങോട്ട് വലിച്ചു കൂട്ടുവാൻ വേണ്ടി എന്താണ് കാര്യം .. "
ബാൽക്കണിയിൽ പ്രശാന്ത് ഏട്ടന് അടുത്തായി കസേര ഇട്ടു കൊണ്ട് ഞാൻ പറഞ്ഞു.
"താഴെ അച്ഛനുമമ്മയും ഉറങ്ങിയോ ?"
"അവര് നേരത്തെ കിടന്നു , ഏട്ടനെ കൊണ്ടു വിടാൻ എയർപോർട്ടിലേക്ക് അച്ഛൻ വരുമെന്ന് വാശി പിടിക്കുന്നു .. വെളുപ്പിന് എഴുന്നേൽക്കേണ്ടത് കൊണ്ട് നേരത്തെ കിടന്നോളാൻ ഞാനാണ് പറഞ്ഞത് അവരോട് "
"ഓ .. ഇത്ര സ്നേഹമുള്ള ഒരു അമ്മായിയപ്പനെ കിട്ടിയത് എൻറെ ഭാഗ്യമാണ് അല്ലെടോ ... "
സിഗരറ്റിലെ പുകയൂതി മുകളിലേക്ക് വിട്ട് അന്തരീക്ഷത്തിൽ ലയിക്കുന്നത് നോക്കിയിരുന്നു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു
"കളിയാക്കിയതാണോ അതോ സീരിയസായി ട്ടോ ... "
"ഹേയ് .. സീരിയസ് ആയിട്ട് തന്നെയാണ് അവരെ വച്ച്
💬 Comments
View all comments