Chapter Title : കത്രീനാമ്മ
നോക്കി ഒന്നു പുഞ്ചിരിച്ചു എന്നിട്ട് അവനെ തന്റെ ബഡ് റൂമിലേക്ക് കൊണ്ടുപോയി. സൂര്യപ്രകാശം കടന്നു ചെല്ലാത്ത മുറികളിൽ വെളിച്ചം നന്നേ കുറവായിരുന്നു. റൂമിൽ കയറിയ ഉടനെ കത്രീനാമ്മ കതകടച്ചു. ഭയന്നു നിൽക്കുന്ന തോമയോടായി കത്രീനാമ്മ , എന്നാതാ ടാവേ സഞ്ചീൽ മരുന്നാണോ?
തോമ വിനയത്തോടെ പറഞ്ഞു അതേ അമ്മച്ചി, മുട്ടുവേദനക്ക് പുരട്ടാനുള്ള കുഴമ്പാ..
ഇതു കേട്ട് ചിരിച്ചു കൊണ്ട് കത്രീനാമ്മ ചോദിച്ചു അവൻ എന്നാ പറഞ്ഞാ നിന്നെ ഇങ്ങോട് കൊണ്ടുവന്നത്?
തോമ: അമ്മച്ചിക്ക് ദീനമാണ് അതൊന്ന് മാറ്റാനാണെന്ന്.
ഇതു കേട്ട് കത്രീനാമ്മ ഉറക്കെ ചിരിച്ചു. അവരുടെ ചിരി ആ മുറിയിൽ മാറ്റൊലി കൊണ്ടു തോമ ഒന്നുഭയന്നു. ഇതു കണ്ട കത്രീനാമ്മ പറഞ്ഞു, നീ പേടിക്കണ്ടടാവേ ഞാൻ പറയുന്ന പോലെ ഒക്കെ അങ്ങ ചെയ്താൽ മതി. നീ തൽക്കാലം ആ സഞ്ചി താഴെ വെക്ക്. ഇതും പറഞ്ഞ് കത്രീനാമ്മ തന്റെ മുറിയിലെ മൂലയിൽ കിടക്കുന്ന മേശയ്ക്കരികിലേക്ക് നടന്നു. അതിന്റെ മുകളിലിരുന്ന ഫ്ലാസ്ക്കിൽ നിന്ന് ഇളം ചൂടുള്ള പാൽ ഒരു ഗ്ലാസിലേക്ക് പകർത്തി എന്നിട്ട് മേശ വലിപ്പിൽ നിന്ന് ഒരു പൊടി എടുത്ത് പാലിൽ കലക്കി. എന്നിട്ട് തോമ യ്ക്ക് നേരേ നീട്ടി. എന്നാ ടാവേ കുടിയെട ഒരുചുറുചുറുക്കൊക്കെ വരട്ടെ. ഭയന്നു നിൽക്കുന്ന തോമ അത് മേടിച്ച് ഒറ്റ വലിക്ക് അകത്താക്കി. ഇതു കണ്ട കത്രീനാമ്മ പറഞ്ഞു, ദാ അവിടെയാ ബാത്ത് റൂം നീ ഒന്ന് ഫ്രഷ് ആയി വാ യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലെ. അവൻ കത്രീനാമ്മ കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. അറ്റാച്ച്ട് ബാത്ത് റൂം ഒക്കെ യു
💬 Comments
View all comments