Chapter Title : കട്ട് തിന്നുന്നതിന്റെ രസം [ഹേമ]
ബെഡ്റൂമിലെത്തി വേഷം മാറുമ്പോഴാണ് ശ്രദ്ധിച്ചത്. ഒരു പേഴ്സ്, വാച്ച്, ഒരു കിറ്റ്, അതിനുള്ളിൽ നിറയെ പൂട്ട് തുറക്കാനുള്ള ചാവികളും, സ്ക്രൂ ഡ്രൈവറുകൾ എന്ന് വേണ്ട, കുറേ അധികം സാധനങ്ങൾ, ഇതെല്ലാം താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ, ദിവ്യ അതെല്ലാം ഒന്നുകൂടി പരിശോധിച്ചു. പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്. ഇങ്ങിനെ ഒരു കിറ്റ് തന്റെ അച്ചന്റെ കൈയിലില്ലേ? അവൾ ഒന്ന് ഞെട്ടി. കൈകൾ വിറക്കാൻ തുടങ്ങി. പേഴ്സ് തുറന്ന് നോക്കിയതോടെ അവളുടെ ശരീരം തളർന്നു. അതെല്ലാം അവളുടെ അച്ചൻ വിനോദിന്റേതായിരുന്നു.
- - -
വിനോദ്,
വയസ്സ് 48. ഏകദേശം ആറടി ഉയരം, അതിനൊത്ത തടി, നല്ല ആരോഗ്യം. ഭാര്യയും ഒരു മകളും മാത്രം. മകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇപ്പോൾ വീട്ടിൽ ഭാര്യ മാത്രം. വിനോദിന് എന്താണ് ജോലി എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായി അറിയില്ല. വീട്ടിലുള്ളവരോടും, നാട്ടിലുള്ളവരോടും പറഞ്ഞിരിക്കുന്നത് ഏതോ ഒരു കമ്പനിയിൽ വാച്ച്മാൻ ആണെന്നാണ്. പലപ്പോഴും ഡ്യൂട്ടി രാത്രിയായിരിക്കും.
ഒരു സാധാരണ വാച്ച്മാന്റെ വീട്ടിൽ കാണുന്ന സാധനങ്ങളല്ല അവന്റെ വീട്ടിൽ ഉള്ളത്. എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ട് . വീടാണെങ്കിൽ അടി പൊളി, പൈസക്ക് ഒരിക്കലും ക്ഷാമം ഉണ്ടായിട്ടില്ല. ദിവ്യയുടെ കല്യാണത്തിന് തന്നെ ചെലവാക്കിയത് ലക്ഷങ്ങളാണ്. ഇഷ്ടംപോലെ സ്വർണവും പൈസയും കൊടുത്താണ് കല്യാണം നടത്തിയത്.
അച്ഛന്റെ കൈയിലെ ഓരോ സാധനവും ദിവ്യക്ക് അറിയാം. പലപ്പോഴും അച്ചന്റെ കൈയിലെ കിറ്റ് കണ്ട് അവൾ ചോദിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങിനെ ഒരു ചെറിയ ബാഗ് പോലുള്ള സാധനത്തിൽ ഇത്രയധികം ചാവികളും, മറ്റ് ഉപകരണങ്ങളും എന്ന്, അപ്പോഴൊക്കെ അതെല്ലാം കമ്പനിയിലേതാണെന്ന്
💬 Comments
View all comments