കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]
📝 Ongoing
👁 52815 views ❤ 343 likes 💬 103 comments
കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി
Kattakkalippane Pranayicha Kaanthari | Author : PranayaRaja
എൻ്റെ ആദി, നിൻ്റെ ദേഷ്യം എന്നാടാ... തീരാ.... നീയിതെവിടെയാ..... കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു കൊല്ലമായി.നിന്നെ ഒന്നു കണ്ടിട്ട്, നിൻ്റെ വായിലിരിക്കുന്ന പുളിച്ച തെറി കേട്ടിട്ട് എത്ര നാളായെന്നറിയോ.....?
മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ.
"ടി.... മാലാഖേ ....." കളിയായി നീ വിളിച്ചിരുന്ന ആ വിളി. ഇന്നും എൻ്റെ കാതിൽ അലയടിക്കുന്നു. എന്നും അതിരാവിലെ നീയെന്നെ ഉറക്കത്തിൽ നിന്നും വരവേൽക്കുന്നു.
നിൻ്റെ ഈ കലിപ്പൽ സ്വഭാവത്തെയാടാ..... ഞാൻ പ്രണയിച്ചത്. ഒടുക്കം എൻ്റെ മൂത്ത ചേട്ടനെ നീ തല്ലി . അന്നെനിക്ക് അങ്ങനെ നിന്നോട് പറയേണ്ടി വന്നു. അതിനു നീ ഈ മൂന്നു കൊല്ലം എന്നെ കണ്ണീരു കുടുപ്പിച്ചില്ലേ.......
ഇവിടെ എല്ലാരും പറഞ്ഞു നീ എന്നെ മറന്നെന്ന്, പുതിയൊരു ജീവിതം തുടങ്ങാൻ അവരെന്നെ നിർബന്ധിക്കുന്നു. ആർക്കും അറിയില്ല നിന്നെ, നിൻ്റെ പ്രണയത്തെ, നിൻ്റെ കലിപ്പിനെ, ആ കലിപ്പിൽ ചാലിച്ച പ്രണയത്തെ .
കവിളിൽ തലോടി എല്ലാരും പ്രണയിക്കുമ്പോ കരണം പൊളിയുന്ന പെട തന്നു പ്രണയിക്കുന്ന എൻ്റെ കലിപ്പൻ, കവിളിൽ പതിക്കുന്ന നിൻ്റെ കൈകളിൽ നിന്നും പലവട്ടം ഞാൻ അറിഞ്ഞിരുന്നു, നിന്നി
💬 Comments
View all comments