Chapter Title : കടുംകെട്ട് 11 [Arrow]
കേട്ടപ്പോഴേ അമ്മയുടെ പാതി കിളി ഒക്കെ പോയിരിക്കാ. അപ്പോഴാ ഇപ്പൊ നിന്റെ കമ്പ്ലിമെന്റ് കൂടി. എന്റ അമ്മക്ക് വല്ല അറ്റാക്കും വരും " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. പിന്നെ ജലജ ആന്റിയുടെ തോളിൽ കയ്യിട്ടു.
" അല്ലേ അമ്മാ?? " അവൻ അത് പറഞ്ഞപ്പോൾ ആന്റി വാത്സല്യത്തോടെ അവന്റെ കവിളിൽ ചുമ്മാ തലോടി പിന്നേ എന്നെ നോക്കി ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചു. ആന്റിയുടെ ചിരിയിൽ വല്ലാത്ത ഒരു സന്തോഷം കാണാൻ ഉണ്ടായിരുന്നു.
പിന്നെ അതികം നിന്ന് തിരിയാതെ ഞാൻ ഇറങ്ങി. നന്ദുവിന് വേറെ പരുപാടി കമ്മിറ്റ് ആയിട്ട് ഉള്ളത് കൊണ്ട് അവൻ ആ വഴിക്ക് പോയി.
ഞാൻ വീട്ടിൽ ചെന്ന് കേറുമ്പോൾ അച്ഛൻ സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറാൻ നോക്കി.
" എവിടെക്കാ ഇന്നലെ രാത്രി അത്ര തിരക്ക് പിടിച്ചു പോയത്?? " അകത്തേക്ക് കേറാൻ സമ്മതിക്കാതെ വാതിലിൽ വെച്ച് തടഞ്ഞു കൊണ്ട് ഒരു കൈയും ചോദ്യവും വന്നു. അച്ചു. ഞാൻ മറുപടി പറയാതെ ജസ്റ്റ് ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ കൈ തട്ടി മാറ്റി അകത്തേക്ക് കേറി.
" അജു ഒന്ന് നിന്നെ" അച്ഛൻ. ഞാൻ ഒന്ന് സ്റ്റക്ക് ആയി, പിന്നെ തിരിഞ്ഞു നിന്നു. എവിടെ ആയിരുന്നു എന്ന് ചോദിച്ചാ പെടും. ഞാൻ എന്താ പറയുക എന്ന് ആലോചിച്ചു തല പുകച്ചു. നന്ദുന്റെ അടുത്ത് ആണെന്ന് പറയാം. ബട്ട് അവൾ ഹോസ്പിറ്റലിൽ കിടക്കുബോ തന്നെ അവിടെ പോവാൻ മാത്രം അത്യാവശ്യം എന്താ എന്ന് ചോദിചാൽ പണിയാ. എന്റെ തല പുകയാൻ തുടങ്ങി.
" നീ ഈ ഒരാഴ്ചത്തേക്ക് വല്ല പ്ലാനും ചെയ്തിട്ടുണ്ടോ?? " ഞാൻ പ്രതീക്ഷിച്ച ചോദ്യം അല്ല അച്ഛനിൽ നിന്ന് വന്നത്
" ഏ?? " പെട്ടന്ന് ഒരുപാട് ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം ഉണ്ടാക്കാൻ ഹൈ സ്പീഡിൽ ഓടിക്കൊണ്ട് ഇരുന്ന എന്റെ ബ്രെയിൻ ഒന്ന് സ്റ്റക്കായി. ഞാൻ ചോദ്യചിഹ്നത്തോടെ അച്ഛനെ നോക്കി.
" ഈ ഒരാഴ്ച നീ ഫ്രീ ആണോന്ന്? " അച്ഛൻ ഒന്നൂടെ എടുത്തു ചോദിച്ചു.
" ആഹ് " അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെ ഞാൻ അവ്യക്തമായ മറുപടി കൊടുത്തു.
" mm " അച്ഛൻ ഒന്ന് മൂളി. പിന്നെ ഗൗരവത്തിൽ എന്നെ നോക്കി തുടർന്നു.
" ഇനി നിനക്ക് പ്ലാൻ വല്ലതും
💬 Comments
View all comments