0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.3K
ആണ് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് പങ്കെടുക്കുന്നത്  പ്രാക്ടീസ് മുടക്കാൻ പറ്റൂല. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ഇവൾ ഇങ്ങനെ കിടന്നാൽ അത്‌ കുരിശ് ആവും. അച്ചു എങ്ങാനും കയറി വന്ന് ഇവൾ ഇവിടെ ഇങ്ങനെ കിടക്കുന്നത് എങ്ങാനും കണ്ടാൽ തീർന്നു.  ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് തട്ടി വിളിച്ചു, എഴുന്നേൽക്കുന്നില്ല. നല്ല ഉറക്കം ആണ്, പുലർചെ എപ്പോഴോ ആണ് അവൾ ഉറങ്ങിയത്. വെളുപ്പിന് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴും ഒരു തേങ്ങൽ ഞാൻ കേട്ടിരുന്നു. ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. ഉറക്കത്തിൽ അവൾ ഒന്ന് ഞെരുങ്ങി നിവർന്നു,  ഉണർന്നില്ല. അന്നത്തെ ദിവസം ആണ്  എന്റെ ഓർമ്മയിലേക്ക് വന്നത്. പെണ്ണിന്റെ ഭാരം കുറഞ്ഞോ?? ആവോ. ഞാൻ അവളെയും എടുത്തു കട്ടിലിന്റെ അടുത്തേക്ക് നടന്നു. ഇന്നലെ കരഞ്ഞതിന്റെ ബാക്കി എന്നോണം പടർന്ന കരിമഷിയും പാറി പറക്കുന്ന തലമുടിയും ഒക്കെ ആയി മയക്കത്തിൽ ആണ്ട ഒരു സുന്ദരി ആണ് എന്ത് കയ്യിൽ, പനി പിടിക്കുമ്പോഴും ഉറങ്ങുമ്പോഴും പെണ്ണുങ്ങളെ കാണാൻ വല്ലാത്ത മൊഞ്ച് ആണെന്ന് പറയുന്ന ശരി ആണല്ലേ..
അജു, നീ എന്തൊക്കയാ ഈ ആലോചിച്ചു കൂട്ടുന്നെ, നിന്റെ ജീവിതം തുലച്ചവൾ ആണ് ഇത് ബീ യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പറഞ്ഞ് പേടിപ്പിച്ചു. അല്ലേലും എത്ര വെറുപ്പ് ആണേലും ചില സമയത്ത് ഇവളെ കാണുമ്പോൾ മാത്രം വല്ലാത്ത ഒരു പരവേശം ആണ്, മറ്റൊരു പെണ്ണിനും ഇല്ലാത്ത എന്തോ ഒരു പ്രതേകത ഇവൾക്ക് ഉള്ളത് പോലെ. എന്റെ കയ്യിൽ കിടക്കുന്ന അവളുടെ ചൂടും, ശ്വാസം വലിച്ചു

💬 Comments

View all comments