0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
ആട്ടി. " എന്റെ മോൾക്ക് എന്താ പറ്റിയെ.? " " പേടിക്കണ്ട, കുഴപ്പം ഒന്നുല്ല ബ്ലഡ് ഇത്തിരി പോയതിന്റെ മയക്കം ആയിരുന്നു ഇപ്പൊ കുഴപ്പം ഒന്നുമില്ല കേറി കണ്ടോ " ഞാൻ പുള്ളിയെയും കൂട്ടി അവളുടെ അടുത്ത് ചെന്നു. " എന്താ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ? " ആ മനുഷ്യന്റെ കണ്ണ് ഒക്കെ നിറഞ്ഞു.
" അങ്കിലെ അത്‌ കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി മുട്ടിട്ട് നിർത്താതെ പോയതാ, ഭാഗ്യതിന് ഒരു ആളെ കാണാൻ വേണ്ടി ഞങ്ങൾ ആ വഴി വന്നു ഇവളെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു ആക്കി " ഞാൻ ആണ് ആ ചോദ്യതിന് ഉത്തരം കൊടുത്തത്. " എന്റെ മോളെ രക്ഷിക്കാൻ ദൈവം അയച്ചതാ. മോനെ, ദൈവം രക്ഷിക്കും ഒരിക്കലും മറക്കില്ല ഞങളുടെ പ്രാത്ഥനയിൽ മോനും കുടുംബവും എന്നും ഉണ്ടാവും. " അയാൾ നിറകണ്ണുകളോടെ പറഞ്ഞു. ആ ഒഴുകി ഇറങ്ങുന്ന കണ്ണുനീരും ഇതെല്ലാം കെട്ട് പുച്ഛത്തോടെ എന്നെ നോക്കുന്ന അവളുടെ ആ കണ്ണുകളും എന്നെ ഉമിതീയിൽ എന്ന പോലെ ഉരുക്കി. അതിക നേരം എനിക്ക് അവിടെ നിൽക്കാൻ ആയില്ല അവരോടു യാത്ര പറഞ്ഞു ഞാനും നന്ദുവും അവിടെ നിന്ന് ഇറങ്ങി. *** താളത്തിൽ അടിച്ച ഫോൺ റിങ് ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അച്ചു ആണ്. " ചേട്ടായി ഇത് എവിടെയാ?  ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ " ഞാൻ ഫോൺ എടുത്തതും അവൾ അലറി. " oh കിടന്നു കാറാതെ

💬 Comments

View all comments