കടുംകെട്ട് 6 [Arrow]
📝 Ongoing
👁 495690 views ❤ 2775 likes 💬 209 comments
കടുംകെട്ട് 6
KadumKettu Part 6 | Author : Arrow | Previous Part
ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ വന്നത്, അന്ന് ആ ബസ്സിൽ വെച്ച് എന്നെ ചേർത്തു പിടിച്ചത്. അയ്യേ ആരൂ നീ എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് നാണത്തിൽ എന്റെ മുഖം ഞാൻ ആ നെഞ്ചിൽ പൂഴ്ത്തി.
പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത്
💬 Comments
View all comments