0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1739
ഓടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറയുംപോലെ കണ്ണ് അടച്ചു കാണിച്ചിട്ട്, അമ്മയുടെ വിരലുകളുടെ മാന്ത്രികത ആസ്വദിച്ചുകൊണ്ട് കണ്ണ് അടച്ചു കിടന്നു. " അയ്യോ... എന്നാ ഒരു സ്നേഹം ആ, അമ്മേടെ ഇള്ളിള്ളാ വാവ അല്ലേ " അച്ചു ആണ്. ഞാൻ അവളെ ഒന്ന് പുച്ഛത്തോടെ നോക്കി. " ആടി, എന്റെ വയറ്റിൽ പിറന്നില്ലേലും ഇവൻ എനിക്ക് എന്റെ വാവ തന്നെ ആ " അമ്മ. "അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ, ഡി എന്റെ കോട്ടിന്റെ പോക്കറ്റിൽ മൂന് ചോക്ലേറ്റ് കൂടി ഉണ്ട് വേണേൽ അത് എടുത്തു തിന്ന് മിണ്ടാതെ ഇരി രണ്ടും " ഞാൻ നേരത്തെ സോഫയുടെ കയ്യിൽ ഊരി ഇട്ട കോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു. " ഇത് ആർക്കാ മൂന്നെണ്ണം?? " അച്ചു. " നിങ്ങൾ രണ്ടും മാത്രം കഴിച്ചാ മതിയോ?? ഒന്ന് എന്റെ കെട്ടിയോൾക്കാ, എന്തേയ് അവൾ കഴിച്ചാ ഇറങ്ങൂല്ലേ?? കൊണ്ടോയി കൊടു " " അതിന് ചേച്ചി ഇവിടെ ഇല്ലല്ലോ " കീർത്തു. " ഇവിടെ ഇല്ലേ എവിടെപോയി?? " ഞാൻ അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു " എവിടെ പോയി എന്നോ??, നീ അല്ലേ ഇന്ന് വൈകിട്ട് നേരത്തെ വരാം, വീട്ടിൽ കൊണ്ട് പോവാം എന്നൊക്കെ വാക്ക് പറഞ്ഞ് അവളെ പറ്റിച്ചത്. കൊറേ നേരം അവൾ നിന്നെ കാത്ത് നിന്നു എന്നിട്ടും നീ വരാതെ ആയപ്പോ ഒറ്റക്ക് പോയി. പൊന്ന് മോൻ പെട്ടന്ന് റെഡിയായി അവളുടെ വീട്ടിലേക്ക് പോവാൻ നോക്ക് " അമ്മ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു. സത്യം ഞാൻ ഇന്ന് അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞിരുന്നത് ആണ്‌. പക്ഷെ ഷെഡൂളിൽ ഇല്ലാത്ത ഒരു മീറ്റിങ് വന്നു ഞാൻ ആ കാര്യം അങ്ങ് വിട്ടുപോയി. " aww aww അമ്മ വേദനിക്കുന്നു. ഞാൻ എന്തിനാ പോണേ, അവൾക് ഒറ്റക് പോവാൻ അറിയാങ്കിൽ വരാനും പറ്റും " ഞാൻ അതും പറഞ്ഞു അമ്മയുടെ മടിയിലേക്ക് വീണ്ടും കിടന്നു. " അജു.. അമ്മ ഒരു കാര്യം ചോദിച്ചാ മോൻ സത്യം പറയുവോ?? " അമ്മ മുഖവുര ഇടുന്ന കണ്ട് ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി. " പറയാം അമ്മ ചോദിക്ക് "
" നീയും ആരുവും തമ്മിൽ എന്തേലും പ്രശ്നം

💬 Comments

View all comments