0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1764
നെഞ്ചിലും മാറി മാറി ഇടിച്ചു. ഞാൻ പുറകിലേക്ക് ആഞ്ഞു പോയി എന്റെ വായിൽ ചോരയുടെ രുചി ഞാൻ അറിഞ്ഞു. എന്റെ മൗത്ത് ഗാർഡ് വായിൽ വന്നു നിറഞ്ഞ ചോരയുടെ ഒപ്പം റിങ്ങിലേക്ക് ഞാൻ തുപ്പി. ഒരു തരം dizziness എനിക്ക് തോന്നി, എന്റെ മൈൻഡ് നിലത്ത് ബ്ലാങ്ക് ആയത് പോലെ, അത് ഒരു തരത്തിൽ കണ്ട്രോൾ ചെയ്തു വന്നപ്പോൾ കണ്ടത്, എന്റെ അടുത്തേക്ക് വന്ന അവനെ ആണ് എന്റെ ചിന്ന് നോക്കി അന്നത്തെ പോലെ ഒരു അപ്പർ കട്ട്‌ തരാൻ ആണ് ഉദ്ദേശം, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും എന്റെ ബോഡി അനങ്ങിയില്ല. അവന്റെ അപ്പർ കട്ട്‌ കൃത്യമായി എന്റെ ചിന്നിന് തന്നെ കൊണ്ടു. ഞാൻ രണ്ട് മൂന് സ്റ്റെപ്പ് പുറകിലേക്ക് പോയി. എന്റെ ശരീരം വിറക്കുന്നു, എനിക്ക് എന്റെ ബോഡിയിൽ ഉള്ള കണ്ട്രോൾ മൊത്തത്തിൽ പോയി, ഞാൻ റിങ് ൽ മുട്ട് കുത്തി നിന്നു, റിങ്ങിലേക്ക് വീണു. ഞാൻ വീണ ആ മൊമെന്റ് ൽ യാദർശികമായി കാണികൾക്ക് ഇടയിൽ ഇരിക്കുന്ന അവളെ ഞാൻ കണ്ടു. കണ്ണുകൾ ഇറുക്കി അടച്ചു ആരെയോ പ്രാർത്ഥിക്കുവാണു. ഈ വീഴ്ചയിൽ ഞാൻ തീരണെ എന്ന് ആവും. " arjun is down again" " One " " two " " three" " four " Countdown start ചെയ്തത് ഞാൻ അറിഞ്ഞു, ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും നടക്കുന്നില്ല. ബോഡി മൊത്തത്തിൽ ഷേക്ക് ചെയ്യുകയാണ്.
' എഴുന്നേക്ക് damn it, ഇങ്ങനെ, എല്ലാരുടെ മുന്നിൽ വെച്ച് വീണ്ടും നാണം കെട്ട തോൽവി തോൽക്കാൻ ആണോ നിന്റെ ഉദ്ദേശം??, രണ്ട് തവണ, രണ്ടു തവണ അവനെ ഒന്ന് തൊടാൻ പോലും പറ്റാതെ തോൽക്കുക. What a ഷെയിം. ഇവിടെ ഇപ്പൊ ഇങ്ങനെ തോറ്റാൽ പിന്നെ ജീവിച്ചിരുന്നതിൽ അർഥം ഉണ്ടോ?? ഒറ്റ തവണ, ഒരുതവണ എങ്കിലും ഒരു പഞ്ച് കൊടുത്തിട്ട് തോൽക്കുവാണേലും ഒരു അന്തസ് ഉണ്ട്. Get up damn it ' ഞാൻ എന്നോട് തന്നെ പറഞ്ഞു. "

💬 Comments

View all comments