Chapter Title : കടുംകെട്ട് 9 [Arrow]
സുധിയോട് ചോദിച്ചത് ആണ്.
" ആഹ്, ഞാൻ പറഞ്ഞില്ലേ ഒരു അർജുനെ പറ്റി, അവൻ ആണ് ഇവൻ " അവൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി.
" ഹാ ഇതുവരെ ഞാൻ പേര് ചോദിച്ചില്ലല്ലോ, അപ്പൊ ഇതാണല്ലേ ഏട്ടനെ റിങ്ങിൽ പഞ്ഞിക്കിട്ട ആൾ. "അവൾ നാവ് കടിച്ചു.
" ഡാ, ഇത് എന്റെ ഒരേ ഒരു പെങ്ങൾ. സുദർശന സാഗർ" അവൻ അവളെ ചേർത്ത് പിടിച്ചു എന്നോട് പറഞ്ഞു. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു.
" അത് അവിടെ നിൽക്കട്ടെ. നീ നിനക്ക് ആക്സിഡന്റ് പറ്റിയത് എങ്ങനെ ആണന്നു പറ. നീ വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നോ??, ഞാൻ നന്ദനെ വിളിക്കാം " അവൻ എന്നോട് പറഞ്ഞിട്ട് ഫോൺ എടുത്തു.
" ഡാ വേണ്ട അവനെ വിളിക്കണ്ട " ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി.
" എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? " സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.
" ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. " അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി.
" തിന്ന പാത്രം കുനിഞ്ഞെടുക്കാത്തവൾ ആണ് ഇപ്പൊ നിനക്ക് ഫുഡ് വാങ്ങാൻ കാന്റീൻ വരെ പോണേ, ഇതെന്തു മറിമായം " സുധി ഒരു ചിരിയോടെ എന്നോട് പറഞ്ഞു.
" അർജുൻ എന്തേലും പെയിൻ തോന്നുവാണേൽ പറയണം.
💬 Comments
View all comments