0%

Chapter Title : കൗൺസിലർ ഫർസാന [Mister x]

Author : kkstories Read All Parts 3.9K

പുറത്തിറങ്ങിയപ്പോൾ ചൂട് കുറഞ്ഞിരുന്നു. ആകാശം ഇളം ചാരനിറം. അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു. വാർഡിലെ പുതിയ റോഡ് പണി നടക്കുന്നിടത്തേക്ക്, കിഴക്കേ ജങ്ഷന് സമീപം.പത്ത് മിനിറ്റിനുള്ളിൽ അവിടെ എത്തി.റോഡിന്റെ ഇരുവശവും ടാറിംഗ് നടക്കുന്നു. റോളർ മുഴങ്ങുന്നു. തൊഴിലാളികൾ മഞ്ഞ ഹെൽമെറ്റിട്ട് നിൽക്കുന്നു.

കോൺക്രീറ്റ് മിക്സർ കറങ്ങുന്നു. പൊടിയും ടാർ സ്മെല്ലും നിറഞ്ഞ അന്തരീക്ഷം.ഫർസാന സ്കൂട്ടി സൈഡിൽ നിർത്തി, സ്റ്റാൻഡ് ഇട്ടു. അവിടെ നിൽക്കുന്ന എൻജിനീയർ അവരെ കണ്ടതും ഓടിവന്നു.“മാഡം വന്നോ… ഇന്നലെ പറഞ്ഞതുപോലെ ഡ്രെയിനേജ് ചാനൽ കൂടി കംപ്ലീറ്റ് ആക്കി. റോഡ് ലെവൽ കൂടി ഉയർത്തിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കയറില്ല.”ഫർസാന ഹെൽമെറ്റ് അഴിച്ച് തലയിളക്കി മുടി ഒതുക്കി.

വെള്ള ഷർട്ടിന്റെ കൈ മടക്കിയത് കാരണം കൈയ്യിലെ ഞരമ്പുകൾ ചെറുതായി തെളിഞ്ഞു കാണാം.“നല്ലത്… പക്ഷേ ഇവിടെ ഈ കോർണർ, ബസ് സ്റ്റോപ്പിനടുത്ത്, കുറച്ചുകൂടി വൈഡ് ആക്കിയാൽ നല്ലതായിരുന്നു. സ്കൂൾ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് വരും,” അവൾ നടന്ന് കൃത്യം കാണിച്ചു കൊടുത്തു.

അവളുടെ ജീൻസ് പൊടി പുരണ്ടു തുടങ്ങി. പക്ഷേ അവൾ ശ്രദ്ധിച്ചില്ല. തൊഴിലാളികളിൽ ചിലർ മാറി നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു. 35-ൽ ഒരു കൗൺസിലർ ഇങ്ങനെ സൈറ്റിൽ വന്ന് നടന്ന് നിർദ്ദേശം കൊടുക്കുന്നത് ഇവിടെ ആദ്യമാണ്.അവൾ മൊബൈൽ എടുത്ത് ചില ഫോട്ടോസ് എടുത്തു.

എൻജിനീയർക്ക് കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു കൊടുത്തു.“ഞാൻ വൈകിട്ട് വീണ്ടും വരും. ഇനി മഴ പെയ്താൽ ഇതൊന്നും നിൽക്കില്ല. സ്പീഡ് കൂട്ടണം.”അവൾ തിരിഞ്ഞ് നടന്നു

പെട്ടെന്ന് ആകാശം ഇരുണ്ടു. മേഘങ്ങൾ കൂട്ടമായി വന്ന് പൊട്ടിത്തെറിച്ചു. ഒരു മിനിറ്റിനുള്ളിൽ കനത്ത മഴ. റോഡ് പണിസ്ഥലത്തെ പൊടി

💬 Comments

View all comments