Chapter Title : കൗപീനക്കാരൻ 2 [Ztalinn]
മുൻപിൽ എല്ലാം തുറന്ന് കാട്ടി കിടന്നതിന്റെ നാണക്കേട്.
"എന്റെ മാമ്മൻ നാണിക്കേണ്ട ഞാൻ കണ്ടതോണ്ട് കുഴപ്പമൊന്നുമില്ല. വേറെ ആരുമല്ലലോ ഞാൻ അല്ലേ. പിന്നെ എന്റെ മാമ്മൻ സുന്ദരനാട്ടോ "
അയ്യേ ഈ പെണ്ണെന്താ ഇങ്ങനെ പറയുന്നേ എന്ന് ചിന്തിച്ച് ഞാൻ നിന്നു. അപ്പോൾ വയറ്റിൽ നിന്ന് പ്രകൃതിയുടെ വിളി വന്നു. അത് മല്ലി കേൾക്കുകയും ചെയ്തു. പിന്നെയും നാണക്കേട്.
മല്ലി അത് ശ്രെദിച്ചുവെന്നോണം പറഞ്ഞു
"മാമ്മ തൂറാൻ പോണമെങ്കിൽ നദിക്കപ്പുറം പൊക്കോ. അവിടെ കാടാണ്. കാര്യം അവിടെ സാധിക്കാം".
രണ്ടാമതും വയറ്റിൽ നിന്ന് വിളി വന്നപ്പോൾ ഞാൻ അങ്ങോട്ട് നടന്നു. കാട്ടിൽ നിന്നും പലരും കാര്യം സാധിച്ച് വരുന്നത് ഞാൻ കണ്ടു. ഞാനും കാട്ടിൽ കയറി ഒരു മരത്തിന്റെ പിന്നിൽ കാര്യം സാധിച്ചു. ഇവിടെ വന്നതിന് പിന്നെ മറ്റൊരു പുതിയാനുഭവം കൂടി. നദിയിൽ കുളിച്ച് വീട്ടിൽ വന്ന് പ്രാതൽ കഴിച്ച് ഞങ്ങൾ ജോലിക്കിറങ്ങി.
ദിവസങ്ങൾ പോയി കൊണ്ടിരുന്നു. ഞാൻ ആ നാട്ടുകാരനായി മാറിയിരുന്നു. എല്ലാവരോടും നല്ല അടുപ്പവും സ്നേഹവും ഞാൻ പിടിച്ചു പറ്റി. മല്ലി ആയിരുന്നു എന്റെ പ്രധാന കൂട്ട്.എവിടെ പോകുന്നുണ്ടെങ്കിലും ഞങ്ങൾ ഒരുമിച്ചായിരുന്നു.
ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങും വഴി ആരോ പറയുകയുണ്ടായി. "ഇവർ തമ്മിൽ നല്ല ചേർച്ചയുണ്ട്". കാണാൻ നല്ല പൊരുത്തമുണ്ടെന്ന്. അത് മറ്റുള്ളവരും ശരി വെച്ചു. അവരത് ഏറ്റുപിടിച്ചു. "ബന്ധം വെച്ച് മുറ മാമ്മനലെ ഇവരെ കെട്ടിച്ചുടെ". ചോദ്യങ്ങൾ ഉയർന്ന് വന്നു."അക്ക ഇങ്ങനെയൊരാളെ കണ്ട് കൊണ്ടാണ്ണല്ലേ പെണ്ണിനെ കല്യാണം കഴിപ്പിക്കാതിരുന്നത്. ഇപ്പോ മനസ്സിന് ഇണങ്ങിയ ആളെ തന്നെ കിട്ടിയിലെ."പലരും സംശയങ്ങളും ആശങ്കകളും പങ്കുവെച്ചു.
💬 Comments
View all comments