0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 2480

നീ ഓർഡർ ചെയ്യുന്നത് കാപ്പിയാണ്. വീട്ടിലും കാപ്പി കുടിക്കുമ്പോഴാണ് നീ ഹാപ്പിയാവുന്നത്. ഞാൻ ചിരിച്ചു.

ഓഹ്! അവളുടെ കണ്ണുകൾ തിളങ്ങി. ലതിച്ചേച്ചിക്കെന്താണിഷ്ട്ടം?

ഗ്രീൻ ടീ. തുളസിചേർന്നതാണേല് വളരെയിഷ്ട്ടം. ഉം? ന്താടീ? ഞാൻ പുരികമുയർത്തി.

എന്നോട് ഇതുവരെ ആരും എന്താണിഷ്ട്ടം, എന്തുവേണം... ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല. ആദ്യായിട്ടാണ് എനിക്കെന്താണിഷ്ട്ടമെന്ന്... അവളുടെ സ്വരമിടറി...

ഞാനൊന്നും മിണ്ടാതെ അവളുടെ കൈവിരലുകൾ മെല്ലെത്തലോടി... ഓംലെറ്റ്, കട്ട്ലെറ്റ് ഇത്യാദി വന്നപ്പോൾ വിരലുകൾ പിൻ വലിച്ചു...

ഘോരമായ വിശപ്പു ബാധിച്ചിരുന്നു... ഞങ്ങൾ ആർത്തിപ്പണ്ടാരങ്ങളായി മാറി. കത്തലടങ്ങിയപ്പോൾ മുഖമുയർത്തി.

പാനീയങ്ങൾ അവസാനമാണ് വന്നത്. ഞങ്ങൾ നിശ്ശബ്ദരായിരുന്നു... ഞാൻ കടലിലേക്കു കണ്ണു നട്ടിരുന്നു. ഇപ്പോൾ ആകാശം കുറച്ചുകൂടി ഇരുണ്ടു. കടലും. തിരകളുടെ വലിപ്പം കൂടിവരുന്നു.

വിശ്വം. അവസാനം അവൾ മൗനം മുറിച്ചു. ഞാൻ കണ്ണുകളുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു.

നീ എന്നു വിളിച്ചോട്ടെ? എടാ പോടാന്നൊക്കെ? ഇത്തിരി സംശയത്തോടെ.. മടിച്ചുകൊണ്ടവൾ ചോദിച്ചു.

തീർച്ചയായും! തെറിയൊഴിച്ച് എന്തു വേണേലും വിളിച്ചോടീ! ഞാൻ പതിവുപോലെ മുപ്പത്തിരണ്ടു പല്ലുകളും കാട്ടി.

പിന്നേം തമാശ! അവളെൻ്റെ വിരലുകളിൽ ഒരു ഞൊട്ടു തന്നു... പിന്നേ.. അവൾ തുടങ്ങി...ഞാനവളെ ചുമ്മാ നോക്കിയിരുന്നു.

ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയ ഒരാൾ... അതായത്... മറ്റുള്ളവർ പറയുന്നതു കേൾക്കാനും, മനസ്സിലാക്കാനും ഒക്കെയുള്ള ഒരു കഴിവ്... അത് നിനക്കുണ്ട് വിശ്വം. എനിക്കറിയാം.. നിൻ്റെ മുന്നിൽ ഞാനൊരു പൊട്ടിപ്പെണ്ണാണ്. ഞാനെന്തെങ്കിലുമൊക്കെ മണ്ടത്തരം വിളമ്പിയാലും നീയത് എത്ര ശ്രദ്ധയോടെയാണ് കേൾക്കുന്നത്! ഓഫീസിലും ലതിച്ചേച്ചീടെയടുത്തുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഇപ്പോ ലേഖയോ ജോസോ അല്ലേല് കക്ഷികളോ എന്തേലും പറയുമ്പോഴ് നിൻ്റെ മുഴുവൻ ശ്രദ്ധയും അതിലാണ്. പിന്നെ ആരെയും അങ്ങനെ വിമർശിക്കാറില്ല. വഴക്കു പറയാറില്ല. നീയെങ്ങനെയാ വിശ്വം ഇങ്ങനായത്? ഇനി ജനിച്ചു വീണത് വല്ല ബുദ്ധനോ കൃസ്തുവോ ആയിട്ടാണോടാ? അവൾ മുന്നോട്ടാഞ്ഞ് എൻ്റെ കരം കവർന്നു. ആ കൊഴുത്ത മുലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു. ആ മലർന്ന ചുണ്ടു വിതുമ്പി. കവിളുകൾ തുടുത്തു..

ഞാൻ ഒരു നൊടിയിൽ വർഷങ്ങൾക്കു പിന്നിലേക്കു പോയി. അത്... ഞാൻ ചാഞ്ഞിരുന്നു. ടീഷർട്ടിൻ്റെ കൈ തെറുത്ത് എൻ്റെ മേൽക്കൈ അവളെ കാണിച്ചു. ആഴത്തിലുള്ള മുറിവ് കരിഞ്ഞതിൻ്റെ പാട്. ഓഹ്! അവൾ ശ്വാസമെടുക്കുന്നത്

💬 Comments

View all comments