Chapter Title : കവിത [ഋഷി]
ഡെൻ്റിസ്റ്റിനെ കാണിക്കണം. മനോജാണ് വിളിച്ചത്. സ്ക്കൂളു കഴിഞ്ഞാൽ അവനെ പിക്കു ചെയ്യണം. അവളെന്നോടു പറഞ്ഞു..
മൂന്നരയ്ക്കല്ലേ. ഞാൻ ഡ്രോപ്പു ചെയ്യാം. ലൈറ്റ് ബ്രഞ്ച്? ഞാൻ പഴയ കഫേയിലേക്കു ചൂണ്ടി.
ആ... ഓക്കെ. നടന്നപ്പോളാണ് ഒന്നും കഴിച്ചില്ലെന്നോർത്തത്. അവൾ പറഞ്ഞു.
നാണു കഫേ ഈ നഗരത്തിലെ ചരിത്രത്തിൻ്റെ ഭാഗമാണ്. ഇപ്പോൾ ഒരു വരാന്തയും അവിടെ ഭംഗിയുള്ള ടേബിളുകളും രണ്ടു കൊല്ലം മുൻപ് പുതിയതായി ചേർത്തതാണ്. അവിടെ നിന്നും റോഡും സമുദ്രവും കാണാം. ഞങ്ങൾ അവിടെയിരുന്നു. തണുത്ത ഈർപ്പമുള്ള കാറ്റ് ഞങ്ങളെത്തഴുകി..
വിശ്വം ഓർഡർ ചെയ്താൽ മതി. ഒരാനയെത്തിന്നാനുള്ള വിശപ്പുണ്ട്. കവിത എതിരേ ചാരിയിരുന്നു.
മസാല ദോശ, മട്ടൻ ഓംലെറ്റ്, കട്ട്ലെറ്റ്, ചായ, കാപ്പി. ഞാനോർഡർ കൊടുത്തിട്ട് ചാഞ്ഞിരുന്നു.
കാപ്പി ആർക്കാണ്? അവളാരാഞ്ഞു.
നിനക്ക്! ഓഫീസിൽ നീ ഓർഡർ ചെയ്യുന്നത് കാപ്പിയാണ്. വീട്ടിലും കാപ്പി കുടിക്കുമ്പോഴാണ് നീ ഹാപ്പിയാവുന്നത്. ഞാൻ ചിരിച്ചു.
ഓഹ്! അവളുടെ കണ്ണുകൾ തിളങ്ങി. ലതിച്ചേച്ചിക്കെന്താണിഷ്ട്ടം?
ഗ്രീൻ ടീ. തുളസിചേർന്നതാണേല് വളരെയിഷ്ട്ടം. ഉം? ന്താടീ? ഞാൻ പുരികമുയർത്തി.
എന്നോട് ഇതുവരെ ആരും എന്താണിഷ്ട്ടം, എന്തുവേണം... ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല. ആദ്യായിട്ടാണ് എനിക്കെന്താണിഷ്ട്ടമെന്ന്... അവളുടെ സ്വരമിടറി...
ഞാനൊന്നും മിണ്ടാതെ അവളുടെ കൈവിരലുകൾ മെല്ലെത്തലോടി... ഓംലെറ്റ്, കട്ട്ലെറ്റ് ഇത്യാദി വന്നപ്പോൾ വിരലുകൾ പിൻ വലിച്ചു...
ഘോരമായ വിശപ്പു ബാധിച്ചിരുന്നു... ഞങ്ങൾ ആർത്തിപ്പണ്ടാരങ്ങളായി മാറി. കത്തലടങ്ങിയപ്പോൾ മുഖമുയർത്തി.
പാനീയങ്ങൾ അവസാനമാണ് വന്നത്. ഞങ്ങൾ നിശ്ശബ്ദരായിരുന്നു... ഞാൻ കടലിലേക്കു കണ്ണു നട്ടിരുന്നു. ഇപ്പോൾ ആകാശം കുറച്ചുകൂടി ഇരുണ്ടു. കടലും. തിരകളുടെ വലിപ്പം കൂടിവരുന്നു.
വിശ്വം. അവസാനം അവൾ മൗനം മുറിച്ചു. ഞാൻ കണ്ണുകളുയർത്തി അവളെ
💬 Comments
View all comments