Chapter Title : കവിത [ഋഷി]
വീടാണ്... എൻ്റെ ഉറ്റവരാണ്... എനിക്കിപ്പോൾ ആരെയും തല്ലണമെന്നോ.. എന്തേലും പ്രശ്നമുണ്ടാക്കണമെന്നോ ഇല്ല... ഒപ്പം എന്നെ മനസ്സിലാക്കുന്ന... സ്നേഹം പകർന്നു തരുന്ന സ്ത്രീ... എൻ്റെ സീമേച്ചിയുമുണ്ട്..
മോനേ. ഞങ്ങള് ഗോപിയേട്ടൻ്റെ കൊലീഗിൻ്റെ മോൾടെ കല്ല്യാണം കൂടാൻ മീററ്റിലേക്ക് പോവാണ്. അടുത്താഴ്ച്ച. പിന്നെ ഒരു കുളു മണാലി ട്രിപ്പൊക്കെ പ്ലാൻ ചെയ്തിട്ടൊണ്ട്. നീയും വരണം. സീമേച്ചി ഒരു നാൾ അത്താഴം കഴിക്കുമ്പോൾ പറഞ്ഞു.
എൻ്റേച്ചീ! ഞാനെങ്ങുമില്ല. ഞാനൊഴിഞ്ഞു...
കണ്ടില്ലേ ഗോപിയേട്ടാ! ഇവനോടൊന്നു പറയെന്നേ! ചേച്ചി അപേക്ഷിച്ചു.
ഗോപിയേട്ടൻ ചിരിച്ചു. ഡീ! നമ്മള് പ്രായമായവരുടെ കൂട്ടത്തിൽ അവനു ബോറഡിക്കുമെന്നേ!
അവൻ്റെ ആഹാരം! എന്തു ചെയ്യും ഏട്ടാ? ദാ സീമേച്ചി പിന്നേം ടെൻഷനടിക്കുന്നു!
ഞാനെണീറ്റ് കൈ കഴുകി. കസേരയിലിരുന്ന സീമേച്ചിയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് ആ തുടുത്ത കവിളത്തൊരുമ്മ കൊടുത്തു. ചേച്ചി മന്ദഹസിച്ചു. ഈ ചെക്കൻ!
അപ്പോഴാരാണ് വിശ്വം വിശ്വത്തിനെ ഇന്നു കാണുന്ന വിശ്വമാക്കിയത്? കവിത മുന്നോട്ടാഞ്ഞിരുന്നു.
അതിലൊരാൾ ഈ സ്ത്രീയാണെടീ. ഞാൻ ചിരിച്ചു. എന്നെങ്കിലും ബാക്കി നിന്നോടു ഷെയർ ചെയ്യാം. ലതികയോടും ഇത്രയേ പറഞ്ഞിട്ടുള്ളൂ!
ശരി. ഏതായാലും ചേച്ചിയെക്കണ്ടാൽ ഞാൻ തൊഴും. ഈ മനുഷ്യനെ കണ്ടുമുട്ടിയല്ലോ! അതിന്! അവൾ പിന്നെയും മനോഹരമായി ചിരിച്ചു. അവളെണീറ്റു. ഞാൻ പോയി ഡിന്നറുണ്ടാക്കട്ടെ. ഇന്നിനി ലഞ്ചൊന്നും പറ്റില്ല. പിന്നേ വിനൂനെ ഞാൻ ഓട്ടോയിൽ പോയി പിക്കു ചെയ്തോളാം. എൻ്റെ ഹാൻഡ്സം ബോസ് രണ്ടു ഡ്രിങ്കും കഴിച്ചിട്ട് ഇവിടെയിരുന്നോ.
നീ പോവാണോടീ? ഞാനിത്തിരി ഡൗണായി. അവളുടെ സാമിപ്യം ഇത്രമാത്രം ഞാനിഷ്ട്ടപ്പെട്ടു തുടങ്ങിയോ?
ഞാൻ പോട്ടെ ചെക്കാ! അവളെന്നോടു ചേർന്നു നിന്നു.. എൻ്റെ താടിയിലൂടെ വിരലോട്ടി.. പിന്നെ എൻ്റെ
💬 Comments
View all comments