Chapter Title : കവിത [ഋഷി]
പറഞ്ഞു..
ഡീ ഭാര്യേ! നീയെന്നാടീ മാമാപ്പണി തൊടങ്ങിയത്! ഞാൻ ചിരിച്ചു..
നിന്നെയെനിക്കറിയാടാ! നീയെനിക്കുവേണ്ടി... അവളുടെ സ്വരമിടറി...
ഡീ... കുണ്ടീലെ തോലു ഞാനെടുക്കും. ഇമ്മാതിരി വർത്താനം പറഞ്ഞാല്‍! ഞാൻ താക്കീതു ചെയ്തു. പിന്നെ ഞങ്ങള്‍ മോളുടേയും വരാൻ പോണ കുഞ്ഞിൻ്റേയും വിശേഷങ്ങൾ പങ്കുവെച്ചു.
വീക്കെൻഡിൽ കവിതയുമായി ഒരു തരത്തിലുള്ള കമ്യൂണിക്കേഷനും ഇല്ലായിരുന്നു.
തിങ്കളാഴ്ച്ച ഞാനവളെ പിക്കു ചെയ്തു. ഓഫീസിൽ പോണ വഴി കവിത മൂകയായിരുന്നു. എന്നാലും ആ കൊഴുത്ത ശരീരം ഇറുകിയ കുർത്തിയിലും ലെഗ്ഗിംസിലും വീർപ്പുമുട്ടിയിരുന്നു...
എല്ലാം ഓക്കെയല്ലേടീ മോളൂ! ഞാനവളുടെ കരം കവർന്നു.
ഒരു പൊട്ടിക്കരച്ചിലായിരുന്നു പ്രതികരണം! ഞാനന്തം വിട്ടുപോയി! ആദ്യം തന്നെ വണ്ടി ഒരു സർക്കാരാപ്പീസിൻ്റെ ഒഴിഞ്ഞ പാർക്കിങ്ങിലേക്കു കേറ്റി, ഓഫാക്കി അവളുടെ നേർക്കു തിരിഞ്ഞു...
മനോജ് സീനിയർ പ്രൊഫസർ ഹൈമാവതീടൊപ്പം രണ്ടാഴ്ച്ച മലേഷ്യേൽ പോവാണെടാ! അവരുടെ ബന്ധം തൊടങ്ങീട്ട് കൊല്ലം മൂന്നായി... ഞാൻ കഴിഞ്ഞ മാസം അറിയാതെ മനോജിൻ്റെ ഫോണിലൊരു മെസേജു കണ്ടതാണ്. പിന്നെ ഇടയ്ക്കെല്ലാം മനോജ് ബാത്ത് റൂമിൽ കേറുമ്പോൾ മെസേജും വാട്ട്സ് ആപ്പും നോക്കാറുണ്ട്. നിനക്കറിയോ! മനോജെന്നെ ഒന്നു തൊട്ടിട്ട് രണ്ടു വർഷത്തിൽ കൂടുതലായി. പിന്നെ ഞാനൊരു മണ്ടിയാണെന്നാ വിചാരം. അതോണ്ടാണ് മൊബൈലൊന്നും ലോക്കു ചെയ്യാൻ പോലും മെനക്കെടാത്തത്.
ഉം... ഞാൻ ചിന്തയിലാണ്ടു. നോക്കടീ! നിൻ്റെയടുത്തിരിക്കുന്നത് ഒരു സീനിയർ വക്കീലാണ്. എന്താണ് നിൻ്റെ ഭാവി പ്ലാൻ. നീ ആലോചിക്ക്...
ആലോചിക്കാനൊന്നുമില്ല. വിനു ആണെൻ്റെ പ്രയോറിട്ടി. അവനീ കൊച്ചു പ്രായത്തില്‍ ഒരു കുടുംബം... അച്ഛനും അമ്മയും വേണം. ഞാനൊരിക്കലും അവന് പ്രായപൂർത്തിയായി തീരുമാനങ്ങളെടുക്കാറാവുന്നതിനു മുൻപ് ഒരു പിരിയലിന് മനോജിനോട് ആവശ്യപ്പെടില്ല. പിന്നെ മനോജ്
💬 Comments
View all comments