Chapter Title : കവിതാഗീതം [Darkson]
അതൊന്നും പറയണ്ടെടി… കാര്യങ്ങൾ ഒക്കെ ആകെ കോമഡിയാണ്… കഴിഞ്ഞ ആഴ്ച നമ്മൾ അമ്പലത്തിൽ നിന്നും തിരികെ വരുമ്പോൾ കണ്ട ആ ജിമ്മൻ ചെക്കനില്ലേ? കാര്യങ്ങൾ കറങ്ങി തിരിഞ്ഞ് ദേ ഇന്ന് അവനാണ് നമ്മുടെ വീടിന്റെ ചുറ്റുപാട് മുഴുവനും ക്ലീൻ ആകുന്നത്.”
അത് കെട്ടവൾ ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കി മിഴിച്ചു നിന്നു.
“എന്തെ? നിനക്കിപ്പോഴും വിശ്വാസം വരുന്നില്ലേ? നീ എന്നാൽ ഒരു കാര്യം ചെയ്യ്, വേഗം ചെന്ന് ആ ജനലിലൂടെ ഒന്ന് തലയിട്ട് നോക്ക്.”
അവളെന്നെ കണ്ണുരുട്ടിയൊന്നു നോക്കിയിട്ട് ജനലിലൂടെ അർജുന്നുണ്ടോയെന്ന് നോക്കാൻ പോയി.
“മ്മ്… എന്ത്യേ? ഇപ്പൊ വിശ്വാസമായോ?”
“സഞ്ജുവേട്ടാ! എന്നെ പ്രാന്ത് പിടിപ്പിക്കാൻ വേണ്ടിയാണ് ഈ പണി ചെയ്തതെന്ന് മാത്രം എന്നോട് പറയരുത്. പ്ലീസ്.”
“ഏയ്യ് അല്ല. ഒരിക്കലുമല്ല. മ്മ്… നീ പറഞ്ഞത് ശരിയാണ് പറഞ്ഞപോലെ എനിക്ക് അങ്ങനെയൊരു ഉപകാരം കൂടി ഉണ്ടായിരുന്നല്ലേ.” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
അതുകേട്ടതും കവിതയുടെ മുഖം മാറി. കണ്ണുചുരുക്കി, എന്നെയിപ്പോ കടിച്ചു തിന്നാൻ വരുന്നമട്ടിൽ അവളൊരു രൂക്ഷമായ നോട്ടം നോക്കി. അവളുടെ ആ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി കളി അല്പം കൂടിപ്പോയി എന്ന്. ഇനി കുറച്ചു സീരിയസ് ആവാം.
അവൾക്ക് ആദ്യം ഞാൻ പറഞ്ഞതൊന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുഷമ ചേച്ചിയിട്ട മെസ്സേജും, കാര്യങ്ങളും ഒക്കെ കാണിച്ചു കൊടുത്താണ് അവളെ മനസിലാക്കിപിച്ചത്.
“ഇത്രെയും നാള് സഞ്ജു തന്നെയല്ലേ ഇതൊക്കെ മെഷീനും വെച്ച് ക്ലീൻ ആകികൊണ്ടിരുന്നേ മാത്രമല്ല നിങ്ങൾക്കത് നല്ല ഇഷ്ടമുള്ള കാര്യവും ആയിരുന്നില്ലേ…. പിന്നെയെന്തിനാ വേറെയൊരു ആളെ വെച്ചേ…”
“എടി അതുപിന്നെ
💬 Comments
View all comments