Chapter Title : കയ്പ്പും മധുരവും 2 [Rishi Gandharvan]
നീലു : ഒരു മണിക്കൂർ മുന്നേ അല്ലെ നീ ദോശ തിന്നത്. നിന്റെ വയറ്റിലെന്താ കാശി കൊക്കോ പുഴു ഉണ്ടോ?
കാശി : കണ്ണ് വെക്കാതെ അമ്മെ. സാധാരണ മക്കള് തിന്നുന്നില്ലെന്ന് പറഞ്ഞാ പരാതി എല്ലാർക്കും.
നീലു : 5 ദോശേം തിന്നിട്ട് അവില് കട്ടുതിന്നുന്ന മക്കൾ പക്ഷെ എനിക്കല്ലേ ഉള്ളത്. എന്നാലും നാണമാവില്ലേ നിനക്ക്. അവിലൊക്കെ ആരേലും കട്ട് തിന്നുമോ..
കാശി : നിങ്ങള് കളിയാക്കുന്നോണ്ടല്ലേ കാണാണ്ട് തിന്നേണ്ടി വരുന്നത്.
നീലു : ഒരുത്തൻ ഉച്ചവരെ ഉറക്കം. ഒരുത്തൻ 24മണിക്കൂർ തീറ്റ. നേരാംവണ്ണം ഒന്ന് പോലും ഇല്ലല്ലോ ദൈവമേ എനിക്ക്.
കാശി : ഹഹ…ചേട്ടൻ ഇന്നും എണീറ്റില്ലല്ലേ..
നീലു : എവിടുന്ന്. 8 മണിമുതൽ തുടങ്ങിയ അങ്കമാ..
കാശി : ചേട്ടനെ ഇപ്പൊ എണീപ്പിക്കാം ഞാൻ. പകരം ചോക്കോബാർ വാങ്ങാൻ 50 തരണം.
നീലു : നീ അടുക്കളേന്ന് ഒന്ന് പോയിതരാമോ?
കാശി : ഞാൻ ചേട്ടനെ വിളിക്കും. ബാഗിന്ന് 50 എടുക്കും….
കാശി റൂമിലേക്ക് ഓടി. ലിച്ചുവും ശിവയും പാർവതിയും ഇരിപ്പുണ്ട്. കാശി ശിവയെ കൈകൊണ്ട് പുറത്തേക്ക് വിളിച്ചു.
ലിച്ചു: എന്തേ ഞങ്ങൾ 2 പേര് വന്നാൽ പറ്റില്ലേ? അവളെ വിളിച്ചെങ്കി എന്തോ ഉടായിപ്പ് ആണല്ലോ.
കാശി: ഗുണം നിങ്ങൾക്കും വേണോ? എങ്കി മിണ്ടാതിരി..
പാർവതി : ഉത്തരവ്..
കാശി ശിവയെ വിളിച്ചു ജിഷ്ണുവിന്റെ റൂമിലേക്ക് പോയി.
ശിവ : എന്തോന്നാടാ കാര്യം?
കാശി : വെരി സിംപിൾ. ചേട്ടനെ വിളിച്ചുണർത്തിയാൽ ചോക്കോബാർ.
ശിവ: നിനക്കങ്ങ് വിളിച് എണീപ്പിച്ചാ പോരേ..
കാശി : ഞാൻ
💬 Comments
View all comments