Chapter Title : കീർത്തി പെണ്ണ് [Amal Srk]
മാരെ… നിങ്ങടെ ദുരന്തം പറച്ചിലൊന്ന് നിർത്ത്… ഞാൻ ഒന്ന് നോക്കട്ടെ വല്ലതും നടക്കുവോന്ന്.. "
ബെന്നി പറഞ്ഞു.
" എടാ ബെന്നി.. നിന്റെ കൈയിൽ കാശുണ്ട്, എന്ന് കരുതി കാശ് കൊടുത്താൽ കോളേജ് പെൺപിള്ളേരെ കിട്ടുമെന്ന് കരുതേണ്ട.."
ജോസഫ് പറഞ്ഞു.
" അറിയാടോ… എനിക്ക് വേറൊരു ഐഡിയ ഉണ്ട്.. അത് നടക്കുവോന്ന് നോക്കട്ടെ.. "
" എന്ത് ഐഡിയ ? "
ജോസഫ് ബെന്നിയോട് ചോദിച്ചു.
അങ്ങനെ ബെന്നിയുടെ ഐഡിയ കൂട്ടത്തിൽ ചർച്ചാ വിഷയമായി.
" ഇത് നടക്കുവോ..? "
ബെന്നിയുടെ ഐഡിയ കേട്ട് മത്തായി ചോദിച്ചു.
" നമ്മുക്ക് ശ്രമിച്ചു നോക്കാം… "
ബെന്നി കൂട്ടുകാർക്ക് ആത്മവിശ്വാസം നൽകി.
നേരം ഉച്ചയായപ്പോൾ ബെന്നി ദാസന്റെ വീട്ടിലേക്ക് ചെന്നു. ഓടിട്ട ഒരു കൊച്ചു വീട്. ബെന്നിയെ കണ്ടപാടെ ദാസൻ ബഹുമാനത്തോടെ കൈ കൂപ്പി.
" എന്താ ബെന്നിച്ചാ പതിവില്ലാതെ ഈ വഴിക്കൊക്കെ "
ദാസൻ വിനയത്തോടെ ചോദിച്ചു.
" നിന്റെ റബ്ബർ ടാപ്പിംഗ് ഓക്കെ എങ്ങനെ പോകുന്നു..? "
ബെന്നി ചോദിച്ചു.
" ആകെ കൂടി ഇച്ചരെ റബ്ബർ അല്ലേ ഉള്ളു. അത് വിറ്റ് കിട്ടണ കാശ് കൊണ്ട് കഞ്ഞി കുടിച് കഴിയാൻ തന്നെ ഭയങ്കരം പാടാ… "
" എനിക്ക് നീ തരാനുള്ള കാശിന്റെ കാര്യം മറന്നോ ? "
" ഇല്ല മറന്നിട്ടില്ല ബെന്നിച്ചാ.. എന്റെ കൈയിൽ താരനായിട്ട് ഇപ്പൊ ഒന്നുമില്ല."
" എന്നിട്ടാണോ… കള്ളുഷാപ്പിൽ പോയി മൂക്കറ്റം കുടിക്കുന്നത്.? "
" അത്.. അത്… പിന്നെ… "
ദാസന് പറയാൻ വാക്കുകൾ കിട്ടിയില്ല.
💬 Comments
View all comments