0%

Chapter Title : കീർത്തി പെണ്ണ് [Amal Srk]

Author : amal Read All Parts 4.4K

തലതാഴ്ത്തി കൊണ്ട് പറഞ്ഞു.

" ഞാൻ കരുതിയത് മോൾ ഇതിന് സമ്മതിക്കില്ലെന്നാണ്.."

" ഇന്നേവരെ ചിറ്റപ്പൻ പറഞ്ഞ ഏതെങ്കിലും കാര്യം ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ..? "

അവൾ തിരിച്ചു ചോദിച്ചു.

" അതില്ല.. പക്ഷെ ഈ കാര്യം അതുപോലെ അല്ലല്ലോ..? "

" കുഴപ്പമില്ല ചിറ്റപ്പാ… നമ്മുടെ കുടുംബതിന്റെ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.. "അതും പറഞ്ഞ് കീർത്തി തിരികെ തന്റെ മുറിയിലേക്ക് ചെന്നു.

ദാസൻ ഉടനെ ഈ കാര്യം ബെന്നിയെ അറിയിച്ചു.

" നീ പറയുന്നത് സത്യമാണോ..? "

കാതിൽ കേട്ട കാര്യം ബെന്നിക്ക് വിശ്വസിക്കാനായില്ല.

" അതെ.. അവൾ സമ്മതിച്ചു.. "

ദാസൻ ശബ്ദംതാഴ്ത്തി പറഞ്ഞു.

" അങ്ങനെയാണെങ്കിൽ ഇനി നീ ഒന്നിനെക്കുറിച്ചും പേടിക്കേണ്ട. നീ എനിക്ക് തരാനുള്ള പൈസ മുഴുവനും എഴുതിത്തള്ളി എന്ന് കൂട്ടിയാൽ മതി. "

സന്തോഷത്തോടെ ബെന്നി ഉറക്കെ അട്ടഹസിച്ചു.

പിറ്റേദിവസം കോളേജിൽ പോയപ്പോഴും കീർത്തിയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. അടുത്ത കൂട്ടുകാരികൾ കാര്യം തിരക്കിയെങ്കിലും കീർത്തി അവരെ കള്ളം പറഞ്ഞ് ഒഴിവാക്കി. ക്ലാസിൽ വേണ്ടപോലെ ശ്രദ്ധിക്കാത്തതിനാൽ സാറിന്റെ വഴക്ക് കേൾക്കേണ്ടിവന്നു അവൾക്ക്.

വൈകുന്നേരം കീർത്തി കോളേജ് വിട്ടു വരുന്ന നേരം നോക്കി ബെന്നി, ദാസൻന്റെ വീട്ടിലേക്ക് ചെന്നു. ഈ സമയം ദാസൻ പുറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.

" സമയം നാലര കഴിഞ്ഞല്ലോ കീർത്തി ഇതുവരെ വന്നില്ലേ  ? "

ബെന്നി ചോദിച്ചു.

" അവൾ വരാൻ അഞ്ചു മണി കഴിയും.. " ദാസൻ പറഞ്ഞു.

" ഇത്തിരി വൈകിയാലും കുഴപ്പമില്ല.. ഇനിയുള്ള ദിവസങ്ങളിൽ അവൾ എനിക്കുള്ളതല്ലേ.. "

💬 Comments

View all comments