Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]
ഞാനിറങ്ങുവാ കേട്ടോ ...ഡി മോളെ .. മോതിരമൊന്നുമില്ല ..എന്നാലും ഈ വാച്ചങ്ങു കെട്ടി കൊടുത്തേക്ക് ..ഡാ ആന്റപ്പാ ..നീയിവൾടെ കയ്യിലും കെട്ടിക്കേ "" അപ്പൻ കൊണ്ട് വന്ന കവറിൽ നിന്ന് ഒരു ജോഡി വാച്ചെടുത്തു നീട്ടിയപ്പോൾ താൻ അമ്പരന്നു പോയി ... അപ്പനിത്ര റൊമാന്റിക്കാണോ ?
പിറ്റേന്ന് ക്യാമ്പസ്സിൽ വെച്ച് മെർളിയെ കണ്ടു . മാറി നടക്കുന്നവൾക്ക് പുഞ്ചിരി .. മൈൻഡ് ചെയ്യാതെ നടന്നപ്പോൾ കയ്യിലെ വാച്ചിൽ സമയം നോക്കുന്ന പോലെ നിന്നു . ചിരി വന്നെങ്കിലും ഒഴിഞ്ഞു മാറി നടന്നപ്പോൾ അവൾ ഓടിയെത്തി ..
"'ആന്റണീ ... "'
"'ആന്റണി മാത്യു .. എന്നാപ്പിന്നെ മുഴുവൻ പേര് വിളിച്ചോ ..അതാണെന്റെ ഒഫീഷ്യൽ നെയിം .""
"'പിന്നെന്താ ഞാൻ വിളിക്ക "" അവൾ നഖം കടിച്ചു . തുടുത്തു ചുണ്ടിൽ നീണ്ടു മനോഹരമായ വിരലുകൾ . ഒരുമ്മകൊടുക്കാൻ തുടങ്ങി
"' ആന്റപ്പാന്ന് വിളിച്ചോ ..എല്ലാരും എളുപ്പത്തില് വിളിക്കുന്നത് ..എനിക്കുമതാ ഇഷ്ടം ""
"'അയ്യോ ..ഞാനെങ്ങനെയാ പേര് ,.. "" മെർലി പിന്നെയും നഖം കടിച്ചു . മുഖത്ത് നുണക്കുഴി വിരിഞ്ഞപ്പോൾ ഉമ്മ കൊടുക്കാൻ ആഞ്ഞതാണ്
"''എന്നാപ്പിന്നെ ഇച്ചായാന്ന് വിളിച്ചോ ...കല്യാണം കഴിഞ്ഞ വിളിക്കണ്ടതല്ലേ
"' ഒന്ന് ..ഒന്ന് പോ ....ഇച്ചാ .... യാ "' അന്ന് ലജ്ജയോടെ പിറുപിറുത്തിട്ട പോയവളാണ് ഇപ്പോൾ മുഖത്ത് നോക്കി തെറി വിളിക്കുന്നെ .
ക്യാംപസിൽ തങ്ങളുടെ പ്രേമം പാട്ടാകാൻ അധിക ദിവസമെടുത്തില്ല .
ഇടക്ക് ക്‌ളാസ് കട്ടാക്കി സിനിമക്ക് പോകൽ ഒക്കെ ..എന്നാലും അവൾ നന്നായി പഠിക്കുവായിരുന്നു .
കല്യാണം കഴിക്കാൻ
💬 Comments
View all comments