0%

Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.9K

അതിന്റെ പൊറകേ ആരുന്നു . നെലത്തു നിന്നിട്ടില്ല .നീ ഇതൊക്കെ അങ്ങെടുത്തു വെക്ക് . ഇച്ചിരി കപ്പേം ചേനേമൊക്കെയാ. പിന്നെ രണ്ടു മാസത്തെ ക്വട്ടയും ഉണ്ട് . എറച്ചിയൊന്നും ഞാൻ മേടിച്ചിട്ടില്ല . നല്ല വെടിയിറച്ചി ഇവിടെ കിട്ടൂല്ലോ . നമ്മടെ കൊളത്തിലെ വാളയും ഗോൾഡ് ഫിഷുമൊണ്ട് കൂടേല്. . മൂന്നാല് ദിവസം നിന്നിട്ട് ശരീരമൊന്ന് മെയിന്റയിൻ ചെയ്യണം . . "' മാത്തുക്കുട്ടി കയ്യിലെ മസിൽ പെരുപ്പിച്ചപ്പോൾ സിറ്റ് ഔട്ടിൽ നിന്ന മെർളി അയാളുടെ വിരിഞ്ഞ നെഞ്ചിലേക്കും ഉറച്ച കൈകാലുകളിലേക്കും നോക്കി . ആന്റപ്പൻ ഹോം ജിമ്മിലൊക്കെ കേറി അത്യാവശ്യം നല്ല ബോഡിയുണ്ടേലും അപ്പന്റെ ബോഡി വെച്ചുകെട്ടില്ലാത്തപോലെയവൾക്ക് തോന്നി . പണിയെടുത്തുറച്ച ശരീരം .

"'' എടാവേ നീ ഒരു ലാർജിങ്ങു തന്നെ .. ഞാൻ കുളിച്ചിട്ട് വരുമ്പോ ബാക്കി നമ്മക്കടിക്കാം . നല്ല ക്ഷീണം "" മാത്തുക്കുട്ടി രണ്ട് വലിയ ചാക്കുമായി സിറ്റൗട്ടിലേക്ക് കേറി .

അപ്പനെ നോക്കി മെർളി വെളുക്കെ ചിരിച്ചു .

വെറുതെയൊന്ന് നോക്കിയിട്ട് മാത്തുക്കുട്ടി അകത്തേക്ക് കേറിയപ്പോ മെർളിക്ക് സങ്കടം വന്നു . അവൾ ആന്റപ്പനെ നോക്കി .

"" അപ്പന് ഞാനീ വേഷമിട്ടത് ഇഷ്ടമായില്ലേ ഇച്ചായാ ..ഒന്ന് മിണ്ടിയത് പോലുമില്ല .''

മെർളി ആന്റപ്പന്റെ കയ്യിൽ നിന്ന് ഒരു ബാഗ് മേടിച്ചകത്തേക്ക് കേറി

"'അപ്പാ ...മെർളി "'' ആന്റപ്പൻ ബാഗ് വെച്ചിട്ട് മെർളിയെ മുന്നിലേക്ക് മാറ്റി നിർത്തി പറഞ്ഞു .

"'ശ്ശെടാ മറിപ്പേ ... ഞാനിവിടെ നിക്കുന്ന ആ വേലക്കാരിക്കൊച്ചില്ലേ അതിന്റെ മോളോ മറ്റോ ആണെന്നാ കരുതിയെ ?'''

💬 Comments

View all comments