0%

Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2180

"' ഇതൊന്നും വെച്ച് താമസിക്കണ്ടടാ ആന്റപ്പാ ..നീ വണ്ടിയെട് "'

അപ്പൻ അകത്തുനിന്നും ഒരു കവർ എടുത്തോണ്ട് വന്നു ജീപ്പിന്റെ കീ തന്റെ കയ്യിൽ തന്നു .

"' അപ്പാ ... ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ?''' വെളിച്ചം അണഞ്ഞ മെർളിയുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തുമ്പോൾ താൻ ചോദിച്ചു .

"'ആണോ ..എന്നാ പോയേക്കാം .. ഞാനോർത്തത് നിനക്ക് വല്യ ഇഷ്ടമാരിക്കൂന്നാ ... ഇതൊക്കെ നല്ലോണം ആലോചിച്ചു വേണ്ടേടാ ചെയ്യാൻ .. ഉം .. നീ ശെരിക്കുമാലോചിച്ചൊരു തീരുമാനം എടുത്താൽ മതി . നിന്റെ ലൈഫാ ..അതിനു ഞാനൊന്നും പറയുന്നില്ല "'

"'അയ്യോ അതല്ലപ്പാ ... എനിക്ക് മെർളിയെ മാത്രം മതി . അതല്ല ഞാൻ ഉദ്ദേശിച്ചേ ? ജാൻസി മമ്മി ഒരു പ്രത്യേക ടൈപ്പാ . വല്യ ഭക്തിയും അടക്കവും ഒതുക്കോമൊക്കെ . നമ്മളീ രാത്രീല് ചെന്നാലവര് വല്ലോം പറയുമോന്നാ "'

"' ബ്ഭ .. പട്ടിക്കഴുവേർട മോനെ .. നീയെന്നാടാ അപ്പന് കൂട്ടിക്കൊടുക്കാൻ കൊണ്ടന്നതാണോ ഒളിച്ചും പാത്തും വരാൻ ? എഹ് ...അല്ലല്ലോ .. നിന്റെ പെണ്ണിനെ കാണിക്കാൻ അല്ലെ .. ഓഹ് !!! നീ തെക്കൻ മാത്തുക്കുട്ടീടെ മോൻ തന്നെയാണോടാ ... ലാലി ഒണ്ടാരുന്നേൽ ചോദിക്കാരുന്നു ""

"'അപ്പ ..ദേ ..എന്നെക്കൊണ്ടൊന്നും പറയിക്കല്ല് ""' താൻ ചൊടിച്ചു

"'എന്ന വാടാ ""' അപ്പൻ ഗേറ്റിന്റെ കൊളുത്തെടുത്തു അകത്തേക്ക് നടന്നു . കൊളുത്തിന്റെ കരകരാ ശബ്ദം കേട്ടപ്പോഴേ വീടിനുള്ളിൽ വെളിച്ചം പരന്നിരുന്നു .

"' ജാൻസി അല്ലെ ... മോളെന്തിയെ ..ആ .. മോളിവിടെ ഒണ്ടാരുന്നോ .. "'' വാതിൽ തുറന്നപ്പോൾ കട്ടിമീശയുള്ള ആജാനുബാഹുവായ അപ്പനെ കണ്ടതും ജാൻസി മമ്മിയൊന്ന് പരുങ്ങി . അപ്പോഴാണവർ തന്നെ കണ്ടത് . അപ്പോൾ മുഖമൊന്ന് തെളിഞ്ഞെങ്കിലും പെട്ടന്നത് മാറി .

"'അകത്തേക്ക് വരാമോ ? ..കാര്യം രാത്രിയാണെന്ന് അറിയാം . നിങ്ങള് രണ്ട് പെണ്ണുങ്ങളെ ഉള്ളെന്നുമറിയാം ... പിന്നെ ഞാൻ രണ്ടെണ്ണം അടിച്ചിട്ടുമുണ്ട് "' ജാൻസി മമ്മിയും പുറകിൽ നിന്ന മെർലിയും ഉദ്വേഗത്തോടെ തന്നെ നോക്കി എന്താണ് കാര്യമെന്ന ഭാവത്തിൽ.

"' ഞങ്ങളിങ്ങനെ സംസാരിച്ചോണ്ടിരുന്നപ്പഴാ ആന്റപ്പൻ ജാൻസീടെ മോളെ പറ്റി പറയുന്നേ ... പിള്ളേരല്ലേ ..കോളേജല്ലേ .. വല്ല പ്രണയവും തോന്നി ഓരോന്നൊപ്പിച്ചു വെച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ... എന്നാപ്പിന്നെ ജാൻസിയോട് വാക്കാലൊന്ന് പറഞ്ഞേക്കാമെന്ന് കരുതി ഇറങ്ങീതാ

💬 Comments

View all comments