Chapter Title : കേരളാ എക്സ്പ്രസ്സ് [Master]
ഒപ്പം എന്റെ മുഖം അവളുടെ കണ്ണീരില്‍ നനഞ്ഞുകുതിരുന്നുമുണ്ടായിരുന്നു.
അവള്‍ അടങ്ങിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി.
“സുമന്‍..എനിക്ക് പോണം. പക്ഷെ നിന്നെ വിട്ടിട്ടുപോകാന്‍ എനിക്ക് മനസില്ല”
അവളെന്നെ പുണര്‍ന്നു. ഞങ്ങള്‍ പരസ്പരം ചുംബിച്ചു. വികാരം ഒരു കൊടുങ്കാറ്റായി മാറി ഞങ്ങളെ രതിസുഖത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് നയിച്ചു. എല്ലാ അര്‍ത്ഥത്തിലും അവളും ഞാനും ഒന്നായി മാറി, തളര്‍ച്ചയോടെ കിടന്നപ്പോള്‍ സുമന്റെ ഏങ്ങലടി വീണ്ടും ഞാന്‍ കേട്ടു.
സമയം രണ്ടര കഴിഞ്ഞിരുന്നു. അവള്‍ എഴുന്നേറ്റ് കുളിമുറിയിലേക്ക് പോയി വീണ്ടും ശരീരം കഴുകി. അവളിറങ്ങിയപ്പോള്‍ ഞാനും കയറി ദേഹം കഴുകി. പുറത്ത് വന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ അടുക്കി വച്ച്, മറ്റൊരു ചുരിദാര്‍ ധരിച്ച് അവള്‍ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റ് അവള്‍ വസ്ത്രങ്ങള്‍ നല്‍കി. ഞാനവ ധരിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി. തീര്‍ത്തും മ്ലാനമായിരുന്നു അത്.
“പോട്ടെ” ഞാന്‍ ചോദിച്ചു. മറുപടിയായി സുമന്‍ എന്റെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരഞ്ഞു. അവളെ ചേര്‍ത്തുപിടിച്ച് ഞാനങ്ങനെ കുറേനേരം നിന്നു. അവസാനം അകന്നുമാറി അവള്‍ തലയാട്ടി. കുഞ്ഞുങ്ങളെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടായിരുന്നു അതെന്ന് മാത്രം.
“എന്തിനാ മോളെ നീ കരയുന്നത്?” തകര്‍ന്ന മനസ്സോടെ ഞാന്‍ ചോദിച്ചു. അവളെ ആ രൂപത്തില്‍ കണ്ടിട്ട് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
“ഞാന്‍..ഞാന്‍ സ്നേഹിച്ചുപോയി..ആദ്യമായി..ആദ്യമായി...” അവള്‍ വിതുമ്പലിനിടെ പറഞ്ഞു. എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നെ പിരിയാന്‍ അവള്‍ക്ക് വയ്യ. അതാണ് ഈ കരച്ചില്‍. ആദ്യമായി അവള്‍ ഒരാളെ സ്നേഹിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ അവളുടെ വിവാഹം????
“സുമന്‍, നീ നിന്റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നില്ലേ?” അവളുടെ മിഴികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“സ്നേഹിച്ചിരുന്നെങ്കില്‍, നിങ്ങളിവിടെ എന്റെ കട്ടിലില്‍ എത്തുമായിരുന്നോ?”
💬 Comments
View all comments