Chapter Title : കേരളാ എക്സ്പ്രസ്സ് [Master]
ഇവള്‍ക്ക് ഇരുപതും. പക്ഷെ ആരാരുമില്ലാത്ത ഇവളെ ഞാന്‍ ഭാര്യയാക്കിയാല്‍, വീട്ടുകാരും നാട്ടുകാരും എന്ത് കരുതും? സ്ത്രീധനം വാങ്ങി എന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ ഇരിക്കുകയാണ് അച്ഛന്‍. കുറച്ച് കാശ് അങ്ങനെ കിട്ടുന്നതില്‍ എനിക്കുമില്ല വിരോധം. പക്ഷെ അപ്പോള്‍ ഇവള്‍? എനിക്ക് എല്ലാം നല്‍കിയ ഇവളുടെ ജീവിതം ഇവിടെ എരിഞ്ഞുതീരില്ലേ? മറ്റൊരു പെണ്ണിനെ എനിക്ക് ഇവളെപ്പോലെ ഇഷ്ടപ്പെടാന്‍ പറ്റുമോ? ആരുടെ ഒപ്പം ജീവിച്ചാലും ഈ മുഖം ആജീവനാന്തം എന്നെ വേട്ടയാടില്ലേ? അതിലുപരി, സ്വന്തം ശരീരം ഇവള്‍ക്ക് നല്‍കിയ ഞാന്‍ മറ്റൊരു പെണ്ണിനെ ഇനി വിവാഹം ചെയ്‌താല്‍, അതൊരു കൊടിയ വഞ്ചനയാകില്ലേ? എന്റെ മനസ്സില്‍ വിവിധ ചിന്തകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
“പൊയ്ക്കോ; ഞാന്‍ വെറുതെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു” കണ്ണുകള്‍ തുടച്ച് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സുമന്‍ പറഞ്ഞു. ഞാന്‍ തിരികെ കട്ടിലില്‍ ഇരുന്ന് അവളെ ചേര്‍ത്തുപിടിച്ചു.
“സുമന്‍, കാമം; അതുമാത്രമാണ് നിന്നിലേക്ക് എന്നെ അടുപ്പിച്ചത്. അത്രമേല്‍ സുന്ദരിയാണ് നീ. ഞാന്‍ വിവാഹം ചെയ്തതാണോ എന്ന് നീ ചോദിച്ച് ഉറപ്പു വരുത്തിയത് എന്തിനാണ് എന്നെനിക്ക് ഇപ്പോഴാണ് മനസിലായത്. നിനക്ക് എന്നോട് തോന്നിയത് കാമം ആയിരുന്നില്ല, അല്ലെ?”
അത്ഭുതത്തോടെ അവളെന്നെ നോക്കി. പിന്നെ സാവധാനം തലയാട്ടി.
“പിന്നെ എന്താണ് നിനക്കെന്നോട് തോന്നിയത്? ങേ?”
“പ്യാര്‍” എന്റെ നെഞ്ചിലേക്ക് വീണ് അവള്‍ കരഞ്ഞു.
ഞാന്‍ പുഞ്ചിരിച്ചു. അതെ, സ്നേഹം. നിര്‍വ്യാജമായ സ്നേഹം. എന്നെയവള്‍ ഒരുനിമിഷമെങ്കിലും മനസ്സുകൊണ്ട് വരിച്ചിരുന്നു. അതാണ് ഇന്നിപ്പോള്‍ ഇവിടെ ഞാനിരിക്കാന്‍ കാരണം.
കേട്ടോ മക്കളെ, വിവാഹം ഇവിടല്ല, സ്വര്‍ഗ്ഗത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്ന് വെറുതെ പറയുന്നതല്ല. കേരളാ എക്പ്രസില്‍ കിടന്നുറങ്ങേണ്ട ഞാനാണ് ദാ, ഇവിടെ
💬 Comments
View all comments