0%

Chapter Title : കെട്ടിലമ്മ [ഋഷി]

Author : ഋഷി Read All Parts 8.5K
ഞാൻ തൊട്ടുകൂട്ടി. ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. ചേച്ചി മുന്നിലെ വാതിലടച്ചിട്ട് ചായ്പ്പിലൊരു റാന്തൽ തൂക്കി. അവിടെല്ലാം സ്വർണ്ണനിറമുള്ള വെളിച്ചം പരന്നു. എന്റടുത്തിരിക്ക് ചേച്ചീ...ഞാനൊതുങ്ങിയിരുന്നു. ചേച്ചിയൊരു തൂണിൽ ചാരിയിരുന്നു. കൊഴുത്തു തള്ളിയ മുലകൾ മേൽമുണ്ടോ തോർത്തോ ഇട്ടു മറയ്ക്കാനൊന്നും അവർ മെനക്കെട്ടില്ല. മക്കളെത്രയൊണ്ട് ചേച്ചീ? പുതിയ കുടത്തിലെ കള്ള് ഓരോ കോപ്പവീതം പങ്കിട്ട്  ഞാൻ ചോദിച്ചു. ഒറ്റ മോനേയൊള്ളൂ നീലാ... ചെക്കൻ പോയപ്പോഴേക്കും ചേച്ചിയും ഒന്നയഞ്ഞു. ആ പിന്നേ അച്ഛനുമമ്മേം വരുകാണേല് അവരടെ മുന്നീ ഞാൻ സാറെന്നേ വിളിക്കൂ... ചേച്ചി ചിരിച്ചു. മോനെവിടെ? അവനച്ഛന്റെ കൂടെ രണ്ടുദിവസം കഴിയുമ്പോ വരും. രണ്ടാംക്ലാസിലാ. അവന്റച്ഛനെന്തു ചെയ്യുന്നു?
അമ്പലത്തില് ചെണ്ടകൊട്ടാ. കൊറച്ചു പ്രായവ്യത്യാസമൊണ്ട്. ആ... അതങ്ങനെയങ്ങ്... ചേച്ചിയൊരു ദീർഘ നിശ്വാസം വിട്ടു. ആ മുലകളൊന്നു തുളുമ്പി. നീലനു കോവിലകത്ത് തിരക്കാണല്ലേ. ചേച്ചി ചോദിച്ചു. കെട്ടിലമ്മയെ സഹായിക്കണം. പിന്നെ തമ്രാട്ടീടെ കല്പനപോലെ ഓടി നടക്കണം...കഴിഞ്ഞുപോണു. ഞാനൊള്ള സത്യം തൊറന്നു പറഞ്ഞു. നീലൻ വന്നേപ്പിന്നെ കാര്യങ്ങൾക്ക് ഒരു ചിട്ടയായെന്നാ അച്ഛൻ പറഞ്ഞത്. നേരത്തെ വക്കീലും അങ്ങേരടെ ശിങ്കിടികളും കൊറേ കട്ടുതിന്നിട്ടൊണ്ട്.ചേച്ചി പറഞ്ഞു. പിന്നെ നീലാ! ഒരു പെണ്ണും പ്രാരാബ്ധോമൊക്കെ വേണ്ടേ? ആ ഭംഗിയുള്ള മന്ദഹാസം. ആദ്യം കണ്ടപ്പഴേ തോന്നിയ ആകർഷണം മെല്ലെ കൂടിവന്നു. അനിയത്തിമാരു വല്ലോമൊണ്ടോ? ഞാനൊരു കുസൃതിച്ചോദ്യം തൊടുത്തു. അയ്യോ! ഞാനൊറ്റമോളാ! ശുദ്ധഗതിയ്ക്ക് ചേച്ചിയങ്ങു പറഞ്ഞുപോയി. റാന്തൽവെട്ടത്തിൽ എന്റെ മുഖത്തെ ചിരികണ്ടപ്പോൾ ചേച്ചിയും ചിരിച്ചു. പോടാ! എന്റെ തോളത്തൊരടിയും കിട്ടി. ഞാൻ ചേച്ചിയുടെ കരം കവർന്നു. നേരിയ ചൂടും ഈർപ്പവുമുള്ള ഉള്ളംകൈ. അല്ല ചേച്ചീ. ഇതുപോലെ സുന്ദരിയായ പെണ്ണിനെക്കിട്ടിയാൽ ഞാൻ തയ്യാർ! അയ്യട! ചില്ലറ

💬 Comments

View all comments