Chapter Title : കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ]
മുഖമൊന്നു വക്രിപ്പിച്ച് കുട്ടൻ ഗ്ലാസ് താഴെ വെച്ചു..
സീമന്തയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു...
".......മ്മ്.. അത് നന്നായി...
ചെക്കൻ എന്തായാലും കള്ളുകുടി പഠിച്ചിട്ടില്ലന്നു തോന്നുന്നു...
ഞാൻ വിചാരിച്ചത് എല്ലാ വിധ കൊള്ളരുതായ്മയും പഠിച്ചുകാണുമെന്നാണ്...."
അവൾ മനസ്സിൽ കരുതി..
".......അതെന്താടാ കുട്ടാ...
ഇത്രേം വെല്യേ കോളേജായിട്ടും നിന്നെപ്പോലൊരു ബ്രില്യന്റ് സ്റ്റുഡന്റിനെ പ്രേമിക്കാൻ അവിടെ ആരും ഇല്ലേ???
അങ്ങനെ വരാൻ വഴിയില്ലല്ലോ..... "
അലക്സ് രണ്ടാമത്തെ പെഗ്ഗും വലിച്ചവസാനിപ്പിച്ച് അടുത്തതൊഴിച്ചു...".......ഹേയ്.. അതൊന്നുമല്ല ഇച്ചായാ...
ലൈൻ അപ്പ്ളിക്കേഷനൊക്കെ എനിക്കും കുറച്ചെണ്ണം കിട്ടി...
പക്ഷെ...."
മൂന്നാമത്തെ പെഗ്ഗിൽ വെള്ളമൊഴിച്ച് അലക്സ് മുഖമുയർത്തി കുട്ടനെ നോക്കി...
സീമന്തയും അവന്റെ "പക്ഷെ..." യുടെ ബാക്കിയറിയാനുള്ള അതിയായ താല്പര്യത്തോടെ വാതിലിന്റെ മറവിൽനിന്ന് മുൻപിലേക്ക് നീങ്ങിനിന്നു....
".......നീ അത് തീർത്തേ...
ഇച്ചായൻ അടുത്തതൊഴിച്ചു തരാം.... ഇതെന്താ ഇങ്ങനെ...
ഒരു ഉഷാറില്ലാണ്ടൊരു കള്ളുകുടി...
ഇച്ചായനെ കണ്ടില്ലേ... രണ്ടെണ്ണം വഴിക്കും വഴിക്കുമാ കേറ്റിയത്...
ആ.... എന്നിട്ട്......
പറ... എന്താ ഒരു പക്ഷെ..."
തന്റെ മുന്പിലിരുന്ന ഗ്ലാസിൽ നിന്ന് അല്പം കൂടുതലായി സിപ്പ് ചെയ്ത് മുഖം വീണ്ടുമൊന്ന് വക്രിപ്പിച്ച് തിരിച്ചപ്പോഴാണ് വാതിലിന്റെ വശത്തുനിന്ന് തന്നെത്തന്നെ നോക്കിനിന്നിരുന്ന സീമന്തയെ കുട്ടൻ കണ്ടത്...
അവൻ പതിയെ തന്റെ ചുണ്ടിൽനിന്ന് അവളുടെ ചുണ്ടിലേക്ക് പുഞ്ചിരി പകർന്നു....
ഇനി കഴിക്കേണ്ടെന്ന് അവൾ അവനോട് ആംഗ്യം കാണിച്ചു....
അലക്സ് അപ്പോഴേക്കും മൂന്നാമതെത്തും അകത്താക്കിയിരുന്നു...
ചിരിച്ചുകൊണ്ട് ഗ്ലാസ് കൈയിൽ പിടിച്ച് അവൻ സോഫയിൽ ചാരിയിരുന്നു...
".......പക്ഷെ ഇച്ചായാ...
സീമേച്ചീടെ അത്രേം ഭംഗിയുള്ള ഒരു പെണ്ണും അതിൽ ഉണ്ടായിരുന്നില്ല...
എന്ന് മാത്രല്ല... ആ കോളേജിൽ ഉള്ള ഒറ്റ പെണ്ണിനേം ചേച്ചീടെ അടുത്തുപോലും
💬 Comments
View all comments